TopTop
Begin typing your search above and press return to search.

ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം

ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം

അഴിമുഖം പ്രതിനിധി

സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറ്റ ദിവസം തന്നെ രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് ഡല്‍ഹിയില്‍ കൂട്ടമാനഭംഗം. വാലന്റൈന്‍സ് പാര്‍ട്ടിയുടെ മറവില്‍ ദക്ഷിണ ഡല്‍ഹിയിലെ രാംപൂരില്‍ സുഹൃത്തുക്കളായ യുവാക്കള്‍ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ അടുത്ത സുഹൃത്തായ യുവാവിനെ പൊലീസ് പിടികൂടി. മറ്റ് രണ്ട് പേര്‍ക്കായി അന്വേഷണം ശക്തമാക്കി. വാലന്റൈന്‍സ് ദിനം ആഘോഷിക്കാനായി യുവാവ് യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തുകയായിരുന്നത്രെ. എന്നാല്‍ അവിടെ ഉണ്ടായിരുന്ന മറ്റുരണ്ടു പേരുമായി ചേര്‍ന്ന് മയക്കു മരുന്നു ചേര്‍ത്ത ശീതളപാനീയം നല്‍കിയ ശേഷം കൂട്ടം ചേര്‍ന്ന് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.

Next Story

Related Stories