അഴിമുഖം പ്രതിനിധി
ഇരുപത് വയസ്സുള്ള ദളിത് യുവതിയെ അഞ്ചു പേര് ചേര്‍ന്ന് മാനഭംഗപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ചു. ഡല്‍ഹിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ രൊഹ്തക്കിലാണ് സംഭവം.കുറ്റാരോപിതരായ അഞ്ചു പേരും 2013ല്‍ ഈ യുവതിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതികളാണ്. ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ കേസ് മുന്നോട്ട് കൊണ്ടുപോയതിന്റെ വൈരാഗ്യത്തിലാണ് ഇത് ചെയ്തത് എന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു.
'കോളജില്‍ നിന്നും മടങ്ങി വന്ന പെണ്‍കുട്ടിയെ ഇവര്‍ കാറില്‍ കയറ്റികൊണ്ട് പോയി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. അതിനുശേഷം രൊഹ്തക്കിലെക്ക് താമസം മാറിയെങ്കിലും ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഇവര്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി നിരന്തരം ഭീക്ഷണിപ്പെടിത്തിയിരുന്നു. ഇതിനായി 50 ലക്ഷം രൂപ തരാമെന്നും വാഗ്ദാനം ചെയ്തിരുന്നു'- പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു.
പരാതി സ്വീകരിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി ഇപ്പോള്‍ ഗവന്മെന്റ് ആശുപത്രിയില്‍ ചികത്സയില്‍ കഴിയുകയാണെന്നും പോലീസ് പറഞ്ഞു. ഉടന്‍ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി ടീമിനെ അയച്ചിട്ടുണ്ട് എന്നും അവര്‍ അറിയിച്ചു.