TopTop
Begin typing your search above and press return to search.

സഞ്ജയ് മഞ്ജരേക്കറുടെ സ്വപ്‌ന ടീം; ധോണി ക്യാപ്റ്റന്‍, ഗാംഗുലിക്കും കുംബ്ലെയ്ക്കും സ്ഥാനമില്ല

സഞ്ജയ് മഞ്ജരേക്കറുടെ സ്വപ്‌ന ടീം; ധോണി ക്യാപ്റ്റന്‍, ഗാംഗുലിക്കും കുംബ്ലെയ്ക്കും സ്ഥാനമില്ല

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ഇലവനെ മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ തെരഞ്ഞെടുത്തു. മഞ്ജരേക്കറുടെ സ്വപ്‌ന ടീമിന്റെ ക്യാപ്റ്റനായും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായും എം എസ് ധോണിയാണ് തെരഞ്ഞെടുത്തത്. എന്നാല്‍ ഇന്ത്യയുടെ ഫാബിലസ് ഫോറിലെ സൗരവ് ഗാംഗുലിക്കും, വി വി എസ് ലക്ഷ്മണും കൂടാതെ അനില്‍ കുംബ്ലെയ്ക്കും സ്ഥാനമില്ല.

മഞ്ജരേക്കറുടെ ടീമിലെ ഓപ്പണര്‍മാര്‍ സുനില്‍ ഗാവസ്‌കറും വിരേന്ദര്‍ സെവാഗുമാണ്. മൂന്നാം സ്ഥാനത്ത് വന്‍മതില്‍ രാഹുല്‍ ദ്രാവിഡും, നാലാം സ്ഥാനത്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ്. അഞ്ചാം നമ്പറില്‍ ഗുണ്ടപ്പ വിശ്വനാഥിനെ ഉള്‍പ്പെടുത്തിയപ്പോള്‍ കപില്‍ ദേവും സഹീര്‍ ഖാനും ടീമിലെ ഫാസ്റ്റ് ബൗളര്‍മാരായി സ്ഥാനം നേടി.

ബിഷന്‍ സിംഗ് ബേദി, എരപ്പള്ളി പ്രസന്ന, ഭഗവത് ചന്ദ്രശേഖര്‍ എന്നിവര്‍ സ്പിന്നര്‍മായി ടീമിലെത്തി. ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരമാണ് മഞ്ജരേക്കര്‍ തന്റെ സ്വപ്ന ഇലവനെ തെരഞ്ഞെടുത്തത്.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് താരമായ ലക്ഷ്മണിനും ലോകത്തിലെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ള കുംബ്ലെയ്ക്കും ടീമില്‍ ഇടം കൊടുക്കാത്തതില്‍ ക്രിക്കറ്റ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.


Next Story

Related Stories