UPDATES

ചരിത്രത്തില്‍ ഇന്ന്

1983 ഡിസംബര്‍ 28; ബ്രാഡ്മാനെ മറികടന്ന് സുനില്‍ ഗവാസ്‌കറിന് 30 ടെസ്റ്റ് സെഞ്ച്വറികള്‍

2001ല്‍ തന്റെ മാന്ത്രിക ഇന്നിംഗിസിലൂടെ വിവിഎസ് ലക്ഷ്മണ്‍ 281 റണ്‍സ് നേടുന്നവരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും വലിയ സ്‌കോറായി ആ 236 നോട്ടൗട്ട് നിലനിന്നു

1983 ഡിസംബര്‍ 28ന്, സര്‍ ഡോണ്‍ ബ്രാഡ്മാന്റെ 29 സെഞ്ച്വറികള്‍ എന്ന ടെസ്റ്റ് ക്രിക്കറ്റ് റെക്കോഡ് മറികടന്നുകൊണ്ട് സുനില്‍ ഗവാസ്‌കര്‍ 30 ടെസ്റ്റ് സെഞ്ച്വറികള്‍ എന്ന ചരിത്ര നേട്ടം കൈവരിച്ചു. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ ചെന്നൈയിലെ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നാലാമനായി ബാറ്റ് ചെയ്യാന്‍ ഇറങ്ങിക്കൊണ്ടാണ് ഗവാസ്‌കര്‍ ഈ നേട്ടം കൈവരിച്ചത്. മുംബെയില്‍ നിന്നുള്ള ഈ പൊക്കം കുറഞ്ഞ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ആ സ്ഥാനത്ത് കളിക്കാനിറങ്ങിയ ഒരേ ഒരു അവസരമായിരുന്നു അത്. ടെസ്റ്റിന്റെ അവസാന ദിവസം 236 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു.

ആറ് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയിലെ അവസാന മത്സരത്തിന്റെ നാലാം ദിനത്തിലാണ് റെക്കോഡ് ഭേദിച്ച തന്റെ 30-ാം സെഞ്ച്വറി ഗവാസ്‌കര്‍ അടിച്ചത്. ആ സിംഹാസനത്തില്‍ നിന്നും മറ്റൊരു നാലാം നമ്പര്‍ ബാറ്റ്‌സ്മാനായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന് ഗവാസ്‌കറെ പുറത്താക്കാന്‍ 22 വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നു. ടെസ്റ്റില്‍ നാലാമതായി ബാറ്റിംഗിനിറങ്ങാന്‍ ഗവാസ്‌കര്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് ആ പരമ്പരയില്‍ കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും അദ്ദേഹത്തിന്റെ ഓപ്പണിംഗ് കൂട്ടാളിയായിരുന്ന അന്‍ശുമാന്‍ ഗേക്വാദ് പറഞ്ഞിട്ടുണ്ട്. നവജ്യോത്സിംഗ് സിദ്ധുവിന് ഗേക്വാദിനൊപ്പം ഓപ്പണ്‍ ചെയ്യാനുള്ള അവസരം അത് മൂലം ലഭിച്ചു. ‘വിന്‍ഡീസ് പേസ് പടയ്‌ക്കെതിരെ കൊല്‍ക്കത്തിയിലും മുംബെയിലും തൊട്ടു മുമ്പ് നടന്ന രണ്ട് ടെസ്റ്റുകളിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാറ്റം എന്ന നിലയില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് പോകാന്‍ അദ്ദേഹം ആഗ്രഹിച്ചിരിക്കാം,’ ഗെയ്ക്വാദ് പറഞ്ഞു. പക്ഷെ, കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതിന് ശേഷവും ഡോണ്‍ ബ്രാഡ്മാന്റെ 29 സെഞ്ച്വറികള്‍ ഇനിയും കീഴടക്കപ്പെടാത്ത കൊടുമുടിയായി തുടരുകയായിരുന്നു. ബ്രാഡ്മാന്‍ കളിച്ച ടെസ്റ്റുകളെക്കാള്‍ ഇരട്ടി ടെസ്റ്റുകള്‍ അതായത് 100 ലേറെ ടെസ്റ്റുകള്‍ കളിച്ചിട്ടും ബോയ്‌കോട്ടിനും കൗഡ്രിക്കും 22 സെഞ്ച്വറികള്‍ വീതം മാത്രമാണ് നേടാനായത്. 93 മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 26 മൂന്നക്കങ്ങള്‍ നേടിയ ശേഷം 1974ല്‍ സോബേഴ്‌സ് വിരമിച്ചിരുന്നു. ഓവലില്‍ നടന്ന തന്റെ അവസാന മത്സരത്തില്‍ നേരിട്ട് രണ്ടാം പന്തില്‍ പൂജ്യത്തിന് ബ്രാഡ്മാന്‍ പുറത്തായി 35 വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തിന്റെ സെഞ്ച്വറികളുടെ എണ്ണം മറികടക്കപ്പെടാതെയിരുന്നു. എറിക് ഹോളിസിന്റെ പന്തിലായിരുന്നു വിഖ്യാതമായ ആ പുറത്താകല്‍. പക്ഷെ ഭേദിക്കപ്പെടാന്‍ വേണ്ടി മാത്രമാണ് റെക്കോഡുകള്‍ കുറിക്കപ്പെടുന്നത്-അത് ബ്രാഡ്മാന്റെ പേരിലുള്ളതാണെങ്കിലും.

1983 ഇന്ത്യയ്ക്ക് സംഭവബഹുലമായ വര്‍ഷമായിരുന്നു. ജൂണ്‍ 25ന്, എല്ലാ പ്രതിബന്ധങ്ങളെയും കരുത്തരായ വെസ്റ്റിന്‍ഡീസിനെയും തോല്‍പിച്ചു കൊണ്ട് ഇന്ത്യ അപ്രതീക്ഷിതമായത് നേടി. ലോകകപ്പ് ഫൈനലില്‍ അവര്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പിച്ചുകൊണ്ട് ലോക ചാമ്പ്യന്മാരായി കിരീടധാരണം നടത്തി. ആ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിച്ച കരീബിയന്‍ ടീം ആതിഥേയര്‍ക്ക് 3-0ത്തിന്റെ പരാജയം സമ്മാനിച്ചു. ചെന്നൈയില്‍ അവസാന ടെസ്റ്റിന് പോകുമ്പോള്‍ തന്നെ മൂന്ന് മത്സരങ്ങള്‍ തോറ്റിരുന്ന ഇന്ത്യയ്ക്ക് മാനംകാക്കാന്‍ എന്തെങ്കിലും വേണ്ടിയിരുന്നു. അവര്‍ അത് ചെയ്ത്. അതിന് ഗവാസ്‌കറോട് നന്ദി പറയുക. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 313 റണ്‍സ് നേടി. പിന്നെയെല്ലാം ഗവാസ്‌കറിന് മാത്രം അവകാശപ്പെട്ടതായിരുന്നു. ബ്രാഡ്മാന്റെ റെക്കോഡ് മറികടന്നുകൊണ്ട് ടെസ്റ്റ് സെഞ്ച്വറി നേടുന്നവരുടെ നായകനായി മാറി എന്ന് മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുകയും ചെയ്തു. അപരാജിതമായ 236 റണ്‍സ് നേടുന്നതിനായി അദ്ദേഹം 11 മണിക്കൂറോളം ബാറ്റ് ചെയ്തു. 2001ല്‍ തന്റെ മാന്ത്രിക ഇന്നിംഗ്സിലൂടെ വിവിഎസ് ലക്ഷ്മണ്‍ 281 റണ്‍സ് നേടുന്നതുവരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും വലിയ സ്‌കോറായി ആ 236 നോട്ടൗട്ട് നിലനിന്നു. മഴമൂലം മത്സരം സമനിലയിലാണ് കലാശിച്ചതെങ്കിലും നിരവധി കാരണങ്ങളാല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത ടെസ്റ്റായിരുന്നു അത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍