പാരമ്പര്യം വിട്ടു കുതറുന്ന പെണ്ണുടലിന്റെ അതിരുകള്‍

പാരമ്പര്യം എന്നു വിളിക്കുന്ന വഴക്കങ്ങള്‍ ശരീരത്തെ കെട്ടിയിടുന്ന കാഴ്ചകളുടെ സമാഹാരമാണ് സാമൂഹിക ചരിത്രത്തിന്റെ നല്ലൊരു പങ്കും. സാമൂഹിക പാരമ്പര്യങ്ങളും സ്ത്രീകളം തമ്മിലുള്ള ബന്ധം സ്ത്രീവാദത്തിന്റെ പ്രധാന അന്വേഷണമേഖലയാണ്. വിശേഷിച്ചും പോസ്റ്റ്‌ കോളനീയ സ്ത്രീവാദത്തില്‍. പാരമ്പര്യങ്ങളുടെ പ്രധാന വാഹകരായി സ്ത്രീശരീരത്തെയാണ് മിക്ക സമൂഹങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്നത്. കടുംബം, മതം, മറ്റ് സാമൂഹിക വഴക്കങ്ങള്‍ എന്നിവയുടെയല്ലാം ‘മാനം’ സ്ഥിതിചെയ്യുന്നത് ആ സമൂഹത്തിലെ സ്ത്രീകള്‍ ഇവയെ കൈകാര്യം ചെയ്യുന്നതുപോലെയായിരിക്കും. ഇതില്‍ വിച്ഛേദനം വരുമ്പോഴാണ്, സ്ത്രീകള്‍ പാരമ്പര്യത്തെ അനുസരിക്കാതിരിക്കുകയോ നിഷേധിക്കുകയോ വിട്ടുപോവുകയോ ചെയ്യുമ്പോഴായിരിക്കും കടുത്ത … Continue reading പാരമ്പര്യം വിട്ടു കുതറുന്ന പെണ്ണുടലിന്റെ അതിരുകള്‍