TopTop

ഫോക്സ്‌വാഗൺ വാഹനങ്ങളുടെ കാര്‍ബണ്‍ വിസര്‍ജ്ജനത്തെ സംബന്ധിച്ച തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ബംഗലുരു സ്വദേശിയെ ജനറല്‍ മോട്ടേഴ്‌സ് പിരിച്ചുവിട്ടു

ഫോക്സ്‌വാഗൺ വാഹനങ്ങളുടെ കാര്‍ബണ്‍ വിസര്‍ജ്ജനത്തെ സംബന്ധിച്ച തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ബംഗലുരു സ്വദേശിയെ ജനറല്‍ മോട്ടേഴ്‌സ് പിരിച്ചുവിട്ടു
ഡീസല്‍ കാറുകളില്‍ നിന്ന് പുറത്തുവിടുന്ന കാര്‍ബണിന്റെ അളവ് കുറച്ചു കാണിച്ച ഫോക്സ്‌വാഗന്റെ നടപടി വെളിച്ചത്തുകൊണ്ടുവന്ന ഇന്ത്യന്‍ എഞ്ചിനീയറെ പിരിച്ചുവിട്ടു. ജനറല്‍ മോട്ടോഴ്‌സാണ് ഇദ്ദേഹത്തെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. വാഹനങ്ങളില്‍നിന്ന് പുറന്തള്ളുന്ന വാതകങ്ങളുടെ അളവ് സംബന്ധിച്ച് കര്‍ശനമായ നിലപാട് സ്വീകരിച്ചതാണ് ബംഗലൂരു സ്വദേശി ഹേമന്ത് കപ്പണയുടെ പിരിച്ചുവിടലിന് കാരണമായതെന്നാണ് സൂചന.

കമ്പനി പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 4000 ത്തിലധികം പേരെ പിരിച്ചുവിട്ട കൂട്ടത്തിലാണ് ഓട്ടോമോബൈല്‍ ചരിത്രത്തിലെ ഏറ്റവും വലിയ കളവ് വെളിച്ചത്ത് കൊണ്ടുവന്ന എഞ്ചിനിയറെയും പിരിച്ചുവിട്ടതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.

അമേരിക്കയിലെ ന്യൂ വെര്‍ജിനിയിലെ കപ്പണ്ണയടക്കമുള്ള ചില എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളാണ് ഫോക്സ്‌വാഗൺ വര്‍ഷങ്ങളായി നടത്തിയ കാര്‍ബണ്‍ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഫോക്സ്‌വാഗന്റെ ഡീസല്‍ കാറുകള്‍ പുറത്തുവിടുന്ന കാര്‍ബണിന്റെ അളവ് സംബന്ധിച്ച് തെറ്റായ കണക്കുകളായിരുന്നു കമ്പനി പറഞ്ഞത്. എന്നാല്‍ പുതിയ വെളിപ്പെടുത്തല്‍ കമ്പനിക്ക് വലിയ തിരിച്ചടിയായി. ഇതിനെ തുടര്‍ന്നുണ്ടായ ക്രിമിനല്‍ കേസുകള്‍ നേരിടുന്നതിന് ഇതിനകം 23 ബില്ല്യണ്‍ ഡോളറാണ് ജര്‍മ്മന്‍ കമ്പനിയ്ക്ക് അമേരിക്കയില്‍ മാത്രം ചിലവഴിക്കേണ്ടി വന്നത്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ പരിഹരിക്കുന്നതിന് കമ്പനി ആകെ ചെലവഴിച്ചത് 33 ബില്യണ്‍ ഡോളറാണ്.

41 വയസ്സുകാരനായ കപ്പണ്ണ കഴിഞ്ഞ 17 വര്‍ഷമായി അമേരിക്കയിലാണ്. 2014 ല്‍ ഡോക്ടറേറ്റ് നേടിയതിന് ശേഷമാണ് ഇദ്ദേഹം ജനറല്‍ മോട്ടേഴ്‌സില്‍ ചേര്‍ന്നത്. വിര്‍ജീനിയ സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് ഇദ്ദേഹം ഫോക്സ്‌വാഗന്റെ കാറുകളില്‍നിന്നുള്ള കാര്‍ബണ്‍ വിസര്‍ജ്ജനത്തിന്റെ അളവ് കമ്പനി പറയുന്നതിനെക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയത്. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പ്രോജക്ടിന്റെ ഭാഗമായിട്ടായിരുന്നു അന്വേഷണം. ഇതിലാണ് കാര്‍ബണ്‍ വിസര്‍ജ്ജനത്തിന്റെ യഥാര്‍ത്ഥ അളവ് മറച്ചുപിടിക്കുന്നതിനുള്ള ചില സോഫ്റ്റ് വെയറുകല്‍ ഫോക്സ്‌വാഗൺ തയ്യാറാക്കിയെന്ന കണ്ടെത്തിയത്. ഇക്കാര്യം കമ്പനി തന്നെ പിന്നീട് സമ്മതിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഫോക്സ്‌വാഗന്റെ രണ്ട് ഉദ്യോഗസ്ഥര്‍ അമേരിക്കയില്‍ തടവനുഭവിക്കുകയാണ്.

പരിസ്ഥിതി നിബന്ധനകള്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നതാവണം നടപടിക്ക് കാരണമെന്ന് കപ്പണ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കപ്പണയെ പറഞ്ഞുവിട്ടത് പരിസ്ഥിതി നിബന്ധനകള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ടല്ലെന്ന് ജനറല്‍ മോട്ടേഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. തൊഴില്‍ വിസയുടെ കാലവാധി കഴിയുന്നതിന് മുമ്പ് ജോലി ലഭിക്കാത്തതിനാല്‍ കപ്പണ സ്വദേശമായ ബംഗലൂരുവിലേക്ക് മടങ്ങി.

Read More: എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം

Next Story

Related Stories