TopTop
Begin typing your search above and press return to search.

പഞ്ചാബില്‍ വീണ്ടും പീഢനം; ഓടുന്ന ബസില്‍ പെണ്‍കുട്ടി പീഢനത്തിനിരയായി

പഞ്ചാബില്‍ വീണ്ടും പീഢനം; ഓടുന്ന ബസില്‍ പെണ്‍കുട്ടി പീഢനത്തിനിരയായി

അഴിമുഖം പ്രതിനിധി

പഞ്ചാബിലെ മോഗയില്‍ ഓടുന്ന ബസില്‍ നടന്ന പീഢനശ്രമത്തെ തുടര്‍ന്ന് പുറത്തേക്ക് തെറിച്ചുവീണു പതിമൂന്നുകാരി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിനു മുമ്പെ പഞ്ചാബില്‍ നിന്നും വീണ്ടുമൊരു പീഢന വാര്‍ത്ത. ഖാനയിലല്‍ ഓടുന്ന ബസില്‍വച്ച് മറ്റൊരു പെണ്‍കുട്ടികൂടി പീഢനത്തിനിരയായി. പെണ്‍കുട്ടിയെ പീഢിപ്പിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയുംം പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തില്‍ പങ്കുണ്ടെന്നു കരുതുന്ന ഒരാള്‍ ഒളിവിലാണ്.

പഞ്ചാബില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായുള്ള ആരോപണം ശക്തിപ്പെടുന്നതിനിടയിലാണ് ഖാനയിലെ ഈ നിഷ്ഠൂര കൃത്യം കൂടി സംഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ആരോപിക്കുന്നുണ്ട്. മോഗയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടത് ദൈവഹിതമാണെന്നും നടന്നത് അപകടമാണെന്നുമുള്ള പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.


Next Story

Related Stories