TopTop
Begin typing your search above and press return to search.

ഗോധ്ര ട്രെയിന്‍ തീപിടിത്തം: മുഖ്യഗൂഢാലോചനക്കാരന്‍ അറസ്റ്റില്‍

ഗോധ്ര ട്രെയിന്‍ തീപിടിത്തം: മുഖ്യഗൂഢാലോചനക്കാരന്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

2002-ലെ ഗോധ്രാ ട്രെയിന്‍ തീപിടിത്ത കേസില്‍ മുഖ്യപ്രതിയായ ഫാറൂഖ് ഭാനയെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു.

ഭാനയാണ് സംഭവത്തിന് പിന്നിലെ മുഖ്യഗൂഢാലോചനക്കാരന്‍ എന്ന് പൊലീസ് പറയുന്നു. 2002 ഫെബ്രുവരി 27-ന് സബര്‍മതി എക്‌സ്പ്രസിന് ഗോധ്രയില്‍ വച്ച് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ 59 പേര്‍ കൊല്ലപ്പെട്ടിരുന്നു. കുപ്രസിദ്ധമായ ഗുജറാത്ത് കലാപത്തിന് വഴിമരുന്നിട്ടത് ഈ ട്രെയിന്‍ ദുരന്തമായിരുന്നു.

പഞ്ചമഹല്‍ ജില്ലയിലെ കലോലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗോധ്ര മുന്‍സിപ്പാലിറ്റിയുടെ മുന്‍ കൗണ്‍സിലറാണ് ഇയാള്‍. കുടുംബാംഗങ്ങളുമായി രഹസ്യമായി കൂടിക്കാഴ്ച്ച നടത്തുമ്പോഴാണ് ഇയാളെ പൊലീസ് പിടികൂടിയത്.


Next Story

Related Stories