സദാചാര ഗുണ്ടകള്‍ ആളുമാറി മര്‍ദ്ദിച്ച യുവാവ് മരിച്ചു

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

ഗുണ്ടകള്‍ ആളുമാറി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി സുമേഷ്(20) ആണ് മരിച്ചത്. ബൈക്കില്‍ പോവുമ്പോഴായിരുന്നു സുമേഷിനു മര്‍ദ്ദനം ഏറ്റത്. ഈ മാസം ഒമ്പതിനായിരുന്നു സംഭവം. ബൈക്കില്‍ പോവുകയായിരുന്ന സുമേഷിനെ കമ്പി വടി കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. 

ഹെല്‍മറ്റ് ധരിച്ചിരുന്ന സുമേഷിനെ അതു മാറ്റാതെയാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനുശേഷം ഗുണ്ടകള്‍ ഹെല്‍മറ്റ് മാറ്റിയപ്പോഴാണ് ആളുമാറിയതെന്നു മനസിലായത്. ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറ്റൊരാളെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്ന ഗുണ്ടാ സംഘമാണ് മര്‍ദ്ദിച്ചത്. 

നെഞ്ചിനും കരളിനും ഗുരുതരമായി പരുക്കേറ്റ സുമേഷിനെ കൊല്ലത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഏഴുപേരെ ഇരവിപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍