TopTop
Begin typing your search above and press return to search.

ഞാനും കമലും പിരിയുന്നു; സ്നേഹപൂര്‍വ്വം ഗൗതമി

ഞാനും കമലും പിരിയുന്നു; സ്നേഹപൂര്‍വ്വം ഗൗതമി

അഴിമുഖം പ്രതിനിധി

പതിമൂന്നുവര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷവും കമല്‍ ഹാസനും ഗൗതമിയും വേര്‍പിരിയുന്നു. ഗൗതമി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്തിനാണു താനും കമലും വേര്‍പിരിയുന്നതെന്ന് ഗൗതമി തന്റെ ബ്ലോഗില്‍ വ്യക്തമാക്കുന്നുണ്ട്.

ഗൗതമിയുടെ ബ്ലോഗിന്റെ പൂര്‍ണരൂപം

ഞാനും കമൽ ഹസ്സനും ഇനി ഒരുമിച്ചാവില്ലെന്നു വളരെ വേദനയോടെയാണ് ഞാൻ ഇന്ന് പറയുന്നത്. നീണ്ട പതിമൂന്ന് വര്‍ഷം ഒരുമിച്ച് ജീവിച്ചതിനു ശേഷം വേര്‍പിരിയാനുള്ള തീരുമാനം എടുത്തത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞതും ഹൃദയഭേദകവുമായ തീരുമാനമായിരുന്നു. വേർപിരിയൽ അല്ലാതെ മറ്റൊരു പാത തങ്ങളുടെ മുന്നിൽ ഇല്ലെന്നു തിരിച്ചറിയുന്നത് സ്വയം സമർപ്പിക്കപെട്ട ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാവർക്കും വേദനാജനകമാണ്. ഒന്നുകിൽ സ്വപ്നങ്ങളെ ത്യജിക്കുക അല്ലെങ്കിൽ ഒറ്റയ്ക്കാണെന്ന യാഥാര്‍ഥ്യം അംഗീകരിച്ച് മുന്നോട്ട് പോവുക എന്നീ തെരഞ്ഞെടുപ്പുകളാണ് മുന്‍പിലുണ്ടാവുക. ഒരുപാട് സമയം എടുത്താണ് എനിക്ക് ഇത് ഉൾകൊള്ളാൻ സാധിച്ചതും ഇത്തരം ഒരു തീരുമാനത്തിലേക്കെത്തിയതും.

പഴിചാരനോ സഹതാപം നേടിയെടുക്കാനോ വേണ്ടിയുള്ളതല്ല ഇത്. മാറ്റങ്ങൾ ജീവിതത്തിൽ ഒഴിച്ച് കൂടാൻ സാധിക്കാത്തതാണെന്നും ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അത് ഓരോ രീതിയിൽ ആണ് പ്രതിഫലനങ്ങൾ കൊണ്ട് വരുന്നതെന്നും ഇത് വരെ ഉള്ള ജീവിതത്തിൽ നിന്നും ഞാൻ മനസിലാക്കുന്നു. എല്ലാ മാറ്റങ്ങളും നമുക്ക് പ്രതീക്ഷിക്കാനോ മുന്‍കൂട്ടി കാണാനോ സാധിക്കില്ല എന്നതുകൊണ്ട് മുന്‍ഗണനകളിലെ വൈരുദ്ധ്യം ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന ആഘാതത്തെ നമുക്ക് നിഷേധിക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള ഒരു തീരുമാനം ഈ പ്രായത്തിൽ എടുക്കുക എന്നുള്ളത് ഏതൊരു സ്ത്രീയെ സംബന്ധിച്ചും വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ എനിക്കീ തീരുമാനം എടുത്തേ സാധിക്കൂ. കാരണം ഏറ്റവും ആദ്യം ഞാൻ ഒരു അമ്മയാണ്. എന്റെ കുഞ്ഞിന് ഒരു നല്ല അമ്മയാവണമെങ്കിൽ ഞാൻ ആദ്യം മനഃശാന്തി കൈവരിക്കണം.

സിനിമയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹത്തോട് ഉണ്ടായിരുന്ന വലിയ ആരാധനാ ഇപ്പോഴും അത് പോലെ നിലനിൽക്കുന്നു. അദ്ദേഹത്തിന്‍റെ പ്രതിഭയിലും നേട്ടങ്ങളിലും ഇപ്പൊഴും ഞാന്‍ ആഹ്ളാദിക്കുന്നു. അദ്ദേഹം വെല്ലുവിളി നേരിട്ട സമയങ്ങളിലൊക്കെ കൂടെ നില്ക്കാൻ സാധിച്ച നിമിഷങ്ങൾ എന്റെ ജീവിതത്തിൽ എന്നും അമൂല്യമാണ്. അദ്ദേഹത്തിന്റെ സിനിമകളിൽ വസ്ത്രാലങ്കാരകയായി പ്രവർത്തിച്ച സമയത്ത് എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു . അദ്ദേഹത്തിന്റെ സർഗാത്മക കാഴ്ചപ്പാടുകളോട് നീതി പുലർത്തി എനിക്കെന്റെ ജോലി നിർവഹിക്കാൻ സാധിച്ചിട്ടുണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു. അദ്ദേഹത്തെ കാത്തിരിക്കുന്ന വലിയ വിജയങ്ങൾ ആഘോഷിക്കാൻ ഞാനും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.

എല്ലാ കാലത്തും എന്റെ കഴിവിന്റെ പരമാവധി ചെയ്തുകൊണ്ട് ആത്മാഭിമാനത്തോടെ നിങ്ങൾക്കിടയിൽ ജീവിച്ച ഒരാളായതുകൊണ്ടാണ് ഇതെല്ലാം ഞാൻ നിങ്ങളോട് പങ്കുവയ്ക്കുന്നത്. കഴിഞ്ഞ 29 വര്‍ഷക്കാലവും എന്റെ ജീവിതത്തിൽ ഉണ്ടായ ഇരുണ്ടതും വേദന നിറഞ്ഞതുമായ സമയങ്ങളിലെല്ലാം എന്നെ മുന്നോട്ട് പോവാൻ നയിച്ച നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ.


സ്നേഹപൂർവ്വം
ഗൗതമി


Next Story

Related Stories