TopTop
Begin typing your search above and press return to search.

ലക്ഷ്മി നായരെ പുറത്താക്കിയത് ഗവേണിംഗ് കൗണ്‍ലസില്‍

ലക്ഷ്മി നായരെ പുറത്താക്കിയത് ഗവേണിംഗ് കൗണ്‍ലസില്‍

ലക്ഷ്മി നായരെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും പുറത്താക്കിയത് ഗവേണിംഗ് കൗണ്‍സിലിന്റെ തീരുമാനത്തില്‍. 21 അംഗ ഡയറക്ടര്‍ ബോര്‍ഡിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്.

ഇന്ന് ലോ അക്കാദമി ജില്ലാ ഭരണകൂടത്തിന് നല്‍കിയ മിനിറ്റ്‌സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മിനിറ്റ്‌സിന്റെ പകര്‍പ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിട്ടുണ്ടെങ്കിലും ലോ അക്കാദമി ഇനിയും അതിന് തയ്യാറായിട്ടില്ല. ഇന്നലെ മിനിറ്റ്‌സിന്റെ പകര്‍പ്പ് ജില്ലാ ഭരണകൂടത്തിന് നല്‍കുമെന്നാണ് അറിയിച്ചിരുെതെങ്കിലും അതുണ്ടായില്ല.

തുടര്‍ന്നാണ് ഇന്ന് മിനിറ്റ്‌സ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ഇതിനിടെ ജില്ലാ ഭരണകൂടവുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ചര്‍ച്ച നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ഇപ്പോഴത്തെ ആവശ്യം.


Next Story

Related Stories