Top

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഗവര്‍ണര്‍; ബിജെപി നേതാക്കളുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറി

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഗവര്‍ണര്‍; ബിജെപി നേതാക്കളുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറി
കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ ഇടപെടല്‍. ഇവര്‍ നല്‍കിയ നിവേദനം ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കണ്ണൂരില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായതായി രാജഗോപാലും സംഘവും ഗവര്‍ണറെ അറിയിച്ചിരുന്നു. അതില്‍ 13 തവണയും ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

ഈ സാഹചര്യത്തില്‍ കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പാര്‍ട്ടിയിലുള്ള നിയന്ത്രണം നഷ്ടമായതായി രാജഗോപാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് ആരോപിച്ചിരുന്നു.

Next Story

Related Stories