UPDATES

ചരിത്രത്തില്‍ ഇന്ന്

1957 ഏപ്രില്‍ 27ന് കന്നി നിയമസഭയെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ ബി രാമകൃഷ്ണ റാവുവിന്റെ പ്രസംഗം/പൂര്‍ണ്ണരൂപം

ഭരണഘടനപരമായ ഭരണം പുനഃസ്ഥാപിക്കപ്പെട്ടതില്‍ നിങ്ങള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കുമുള്ള സന്തോഷം ഞാനും പങ്കുവെയ്ക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്

‘ആദ്യ കേരള നിയമസഭയുടെ അംഗങ്ങളെ അതിന്റെ ആദ്യ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ നവംബറില്‍ ഞാന്‍ ചുമതലയേറ്റ ശേഷം ആദ്യമായാണ് നിങ്ങളെ കാണാനുള്ള മഹനീയമായ അവസരം ലഭിക്കുന്നത് എന്നത് എന്റെ സന്തോഷം വര്‍ദ്ധിപ്പിക്കുന്നു.

സ്വന്തമായി സംസ്ഥാനം ഉണ്ടാകണം എന്ന ആഗ്രഹം ദീര്‍ഘകാലമായി കേരള ജനത പ്രകടിപ്പിച്ചുവരികയാണ്. കഴിഞ്ഞ നവംബര്‍ ഒന്നിന് മുന്‍ തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തിന്റെ ഏറെക്കുറെ മുഴുവന്‍ ഭാഗങ്ങളും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗങ്ങളും യോജിപ്പിച്ചുകൊണ്ട് പുതിയ കേരള സംസ്ഥാനത്തിന് രൂപം നല്‍കിയതോടെ അവരുടെ ആഗ്രഹം സഫലീകരിക്കപ്പെട്ടു. പക്ഷെ നിര്‍ഭാഗ്യവശാല്‍, തിരുകൊച്ചി സംസ്ഥാനം പ്രസിഡന്റ് ഭരണത്തിന്റെ കീഴിലായിരിക്കെയാണ് പുതിയ സംസ്ഥാനത്തിന്റെ രൂപീകരണം നടന്നത്. അതുകൊണ്ട് തന്നെ പുതിയ സംസ്ഥാനമായ കേരളത്തെയും രാഷ്ട്രപതി ഭരണത്തിന്റെ കീഴില്‍ കൊണ്ടുവന്നു. ആ അദ്ധ്യായം അടയുകയും സ്വാഭാവിക ഭരണഘടനപരമായ ഭരണം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തതില്‍ നിങ്ങള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കുമുള്ള സന്തോഷം ഞാനും പങ്കുവെക്കുന്നു.’ എന്ന ആമുഖത്തോടെയാണ് അന്നത്തെ ഗവര്‍ണര്‍ ബി രാമകൃഷ്ണ റാവു ആദ്യത്തെ കേരള നിയമസഭയുടെ കന്നി സമ്മേളനത്തെ അഭിസംബോധന ചെയ്ത് തുടങ്ങിയത്.

തുടര്‍ന്ന് പുതിയ സംസ്ഥാനം എന്ന നിലയില്‍ കേരളം നേരിടുന്ന വെല്ലുവിളികളിലേക്കും ഭാവി പ്രതീക്ഷകളിലേക്കും തിരിയുന്നു. പുതിയ സംസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ താമസിക്കുന്ന ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നത്തെ കുറിച്ചാണ് അദ്ദേഹം ആദ്യം പരാമര്‍ശിച്ചത്. സംസ്ഥാനത്തിന്റെ രൂപീകരണത്തിലൂടെ മലയാള ഭാഷയും അതിന്റെ സംസ്‌കാരവും പരിപോഷിപ്പിക്കപ്പെടുമെങ്കിലും ഇതുമായി ഒത്തുപോകാന്‍ അതിര്‍ത്തികളിലെ ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് സാധിക്കണമെന്നില്ല. മൈസൂര്‍, മദ്രാസ് സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ താമസിക്കുന്ന മലയാളികള്‍ക്കും സമാന പ്രശ്‌നം ഉണ്ടാവും. ഇത് പുതിയ സര്‍ക്കാര്‍ അടിയന്തിരമായി പരിഗണിക്കണമെന്നും അയല്‍സംസ്ഥാനങ്ങളുമായി ചര്‍ച്ചകളിലൂടെ ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും അദ്ദഹം നിര്‍ദ്ദേശിക്കുന്നു.

സംസ്ഥാനം നേരിടുന്ന വിഷയങ്ങള്‍ അക്കമിട്ടു നിരത്തി കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം തുടര്‍ന്നത്. ഭരണപരിഷ്‌കരണം, പദ്ധതി നിര്‍വഹണം, പൊതുവായ വികസനം, സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍, വിഭവസമാഹരണം, ഭക്ഷ്യ വിതരണം, കാര്‍ഷീക വികസനം, ഭൂപരിഷ്‌കരണം, വിദ്യാഭ്യാസപരിഷ്‌കരണം, ആരോഗ്യം, പിന്നോക്ക ക്ഷേമം തുടങ്ങി ഓരോ വിഷയങ്ങളെയും പരാമര്‍ശിക്കുന്ന സമഗ്രമായ ഒരു അഭിസംബോധനയായിരുന്നു അത്.

ബി രാമകൃഷ്ണ റാവുവിന്റെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിക്കാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍