തിരുവനന്തപുരം കേരള ലോ അക്കാഡമി ലോ കോളേജിന്റെ വിവാദ ഭൂ വിനിയോഗം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. റവന്യു സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല.
ലോ അക്കാഡമി സമരം വിദ്യാര്‍ത്ഥികളുടെ പ്രശ്നം മാത്രമല്ല, പൊതു പ്രശ്നം കൂടിയാണെന്ന് വിഎസ് പറഞ്ഞിരുന്നു. ലോ അക്കാഡമിയിലെ ഭൂമിയുടെ പ്രശ്നം സംബന്ധിച്ച് വിഎസ് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ ഇത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയില്ല എന്ന് റവന്യൂ മന്ത്രി പറയുകയും പിന്നാലെ വിഎസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നല്‍കുകയുമായിരുന്നു. സര്‍ക്കാര്‍ പാട്ടത്തിന് നല്കിയ ഭൂമി പിന്നീട് പതിച്ച് നല്‍കിയത് സംബന്ധിച്ചും അക്കാദമിക ഇതര ആവശ്യങ്ങള്‍ക്ക് ഭൂമി ദുരുപയോഗം ചെയ്തത് സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ പരിശോധിക്കും.