അഴിമുഖം പ്രതിനിധി
ദേശീയതയുടേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും ജാതി വിരുദ്ധ സമരത്തിന്റേയും പേരില്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന ജെഎന്‍യുവും ഹൈദരാബാദ് സര്‍വകലാശാലയും ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളെന്ന് മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിന്റെ സര്‍വേ.
ഗവേഷണ സൗകര്യങ്ങള്‍ മുതല്‍ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ ചെയ്യാനുള്ള കഴിവ് അടക്കമുള്ള അളവ് കോലുകളാണ് മികച്ച സര്‍വകലാശാലകളെ കണ്ടെത്താന്‍ ആദ്യമായി നടത്തിയ സര്‍വേയില്‍ മന്ത്രാലയം ഉപയോഗിച്ചിരിക്കുന്നത്.
ജനുവരി മുതല്‍ രണ്ട് സര്‍വകലാശാലകളിലും എതിരാളികളായ വിദ്യാര്‍ത്ഥി സംഘടനകള്‍ രാഷ്ട്രീയ ആശയങ്ങളുടെ പേരില്‍ പരസ്പരം പോരടിക്കുകയാണ്. എന്നാല്‍ അതൊക്കെ വിദ്യാര്‍ത്ഥികളുടെ അക്കാദമിക മികവില്‍ വളരെ കുറച്ചേ പ്രതിഫലിക്കുന്നുള്ളൂവെന്നാണ് സര്‍വേ കാണിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പുറത്തു വിട്ട സര്‍വേയില്‍ മൊത്തത്തിലുള്ള റാങ്കിങില്‍ രണ്ട് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പിന്നിലാണ് ജെഎന്‍യുവും ഹൈദരാബാദും വരുന്നത്. എന്നാല്‍ ഈ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സര്‍വകലാശാലകളുടെ ഗണത്തില്‍ വരുന്നതല്ല. 3,500-ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഈ സര്‍വേയില്‍ പരിഗണിച്ചിരുന്നത്.
ജെഎന്‍യുവും ഹൈദരാബാദും ഇന്ത്യയിലെ മികച്ച സര്‍വകലാശാലകള്‍, പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ തന്നെ
Next Story