TopTop
Begin typing your search above and press return to search.

മരിച്ചാല്‍ മണ്ണിലേക്ക് മടങ്ങുക; മരങ്ങള്‍ക്കും പൂക്കള്‍ക്കുമൊപ്പം ഉറങ്ങുക

മരിച്ചാല്‍ മണ്ണിലേക്ക് മടങ്ങുക; മരങ്ങള്‍ക്കും പൂക്കള്‍ക്കുമൊപ്പം ഉറങ്ങുക

എലന്‍ മകാര്‍ത്തി
(വാഷിംഗ്ടണ്‍ പോസ്റ്റ്)


ജേ കാസ്റ്റാനോയ്ക്ക് തന്റെ മൃതസംസ്‌കാരം എങ്ങനെയാവണം എന്ന് കൃത്യമായി അറിയാം.


മരണശേഷം കുറച്ചുദിവസങ്ങള്‍ കഴിഞ്ഞാല്‍ സുഹൃത്തുക്കളും കുടുംബവും വാഷിംഗ്ടണില്‍ ഒത്തുചേരും, കുറച്ചുനല്ല വാക്കുകള്‍ പറഞ്ഞ ശേഷം ശരീരം നേരെ മണ്ണില്‍ വയ്ക്കും.


എന്നെ പൊതിഞ്ഞുകെട്ടി വയ്‌ക്കേണ്ട. കാസ്റ്റാനോ പറയുന്നു. ഡിസിയിലെ പബ്ലിക് ചാര്‍ട്ടര്‍ സ്‌കൂളില്‍ ഓഫീസറാണ് കാസ്റ്റാനോ. ഇതിനെ ചിപോട്ടില്‍ സംസ്‌കാരം എന്ന് വിളിക്കാം. എന്നെ വെറുതെ മണ്ണില്‍ കിടത്തുക, മണ്ണും പുല്ലും കൊണ്ട് മൂടുക.'


എന്തുതുണി കൊണ്ട് ശരീരം മൂടണം എന്നുപോലും അയാള്‍ക്ക് നിര്‍ബന്ധങ്ങളില്ല. വൃത്തിയും ഭംഗിയുമുള്ള ഒരു ബെഡ്ഷീറ്റ് ആയാലും മതി എന്ന് അയാള്‍ പറയുന്നു.


കാസ്റ്റാനോയ്ക്ക് ഉടനെയൊന്നും മരിക്കാന്‍ പദ്ധതിയില്ല. എന്നാല്‍ ഈ അറുപത്തഞ്ചുകാരന്‍ വില്ലില്‍ എഴുതിയിരിക്കുന്നത് താന്‍ എപ്പോള്‍ മരിച്ചാലും 'ഗ്രീന്‍ ബറിയല്‍' നടക്കണം എന്നാണ്. ആധുനികകാല മൃതസംസ്‌കാരവ്യവസായത്തിന്റെ പിടിയില്‍ നിന്ന് മാറി ഏറ്റവും ലളിതമായ രീതികളിലേയ്ക്ക് മടങ്ങാനുള്ള ഒരു നീക്കമാണിത്. മണ്ണിനോട് മണ്ണായിത്തീരലൊക്കെ.


'എനിക്കൊരു മരത്തിന്റെയൊ പൂവിന്റെയൊ ഒക്കെ ഭാഗമായി മാറണം, മണ്ണിലേയ്ക്ക് തിരികെ പോകണം', അയാള്‍ പറയുന്നു.


ഒപ്പം എന്റെ കയ്യില്‍ അത്രയധികം പണവുമില്ല. ഈ പുത്തന്‍ ശവപ്പെട്ടികള്‍ക്ക് വലിയ വിലയാണ്.


ബേബി ബൂമര്‍ തലമുറയിലുള്ളവര്‍ റിട്ടയര്‍മെന്റിനോടും മരണത്തോടും ഒക്കെ അടുക്കുമ്പോള്‍ അവര്‍ അവരുടെ അവശിഷ്ടങ്ങള്‍ക്ക് എന്തുസംഭവിക്കണം എന്നുകൂടി ചിന്തിക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാക്കാലത്തും ചിന്തിച്ചത് തന്നെയാണ് അവര്‍ ഇപ്പോഴും ചിന്തിക്കുന്നത്. സ്റ്റാറ്റസ്‌ക്കോ നിലനിറുത്തണോ? പോയി പണിനോക്കാന്‍ പറയു!


ചിലര്‍ വളരെ വലിയ യാത്രയയപ്പ് പാര്‍ട്ടികള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ ലാളിത്യത്തിലേയ്ക്ക് തിരിച്ചുപോകാന്‍ ശ്രമിക്കുന്നു. അതാണ് ഈ ഗ്രീന്‍ ബറിയല്‍ മൂവ്‌മെന്റിനു തുടക്കമിട്ടത്. അതിനെ പിന്തുണച്ചുകൊണ്ടും പുതിയൊരു വ്യവസായം രൂപം കൊള്ളുന്നുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം


ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി ഏത് സ്പോര്‍ട്സ് ടീമില്‍ കളിക്കും?
ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടി ഒരു ദൌത്യം
നാസി മാസികയുടെ കവര്‍ ചിത്രമായി ഒരു ജൂതക്കുട്ടി വന്ന കഥ
അവള്‍ 25 രാജ്യങ്ങളോട് ആവശ്യപ്പെട്ടു “എന്നെ സുന്ദരിയാക്കൂ..”
ട്യൂമര്‍ പെയിന്റ്; കാന്‍സര്‍ ചികിത്സയിലെ പുതിയ വഴികാട്ടി'അവര്‍ക്ക് വ്യത്യസ്തമായ ഒരു കാര്യം ചെയ്യാനാണ് ആഗ്രഹം അധികം ആളുകള്‍ ചെയ്യാത്ത ഒരു കാര്യം.' ബെസ്റ്റ് ഗെറ്റ് മെമ്മോറിയല്‍ പാര്‍ക്കിലെ ഫ്യൂണറല്‍ ഡയറക്റ്ററായ റയാന്‍ ഹെല്ഫ്ബീന്‍ പറയുന്നു. അവരുടെ സെമിത്തേരിയിലെ ഒരു മൂല അവര്‍ എട്ടുവര്‍ഷം മുന്‍പാണ് ഒരു ഗ്രീന്‍ ബറിയല്‍ ഇടമാക്കി മാറ്റിയത്. അവിടെ അവര്‍ കാര്‍ബണ്‍ ഫുട്ട്പ്രിന്റ് കുറയ്ക്കാനായി കൈകൊണ്ട് കുഴികള്‍ കുത്തുന്നു, സാമ്പ്രദായിക കല്ലുകള്‍ക്ക് പകരം പുഴയില്‍ നിന്നുള്ള കല്ലുകളില്‍ പേരുകൊത്തിവയ്ക്കുന്നു.
വാഷിംഗ്ടണിലെ കൊണ്‍ഗ്രഷനല്‍ സെമിത്തെരിയില്‍ രണ്ടുവര്‍ഷം മുന്‍പാണ് കാസ്റ്റാനോ ഇടം വാങ്ങിയത്. ഓരോ വര്‍ഷവും നടക്കുന്നതിലെ ഇരുപതോ മുപ്പതോ സംസ്‌കാരങ്ങള്‍ ഗ്രീന്‍ ബറിയലുകളാണ്, സെമിത്തേരിയുടെ വൈസ് പ്രസിഡന്റ് ആയ മാര്‍ഗരറ്റ് പുഗ്ലിസി പറയുന്നു. ഈ രീതി അനുവദിക്കുന്ന വാഷിംഗ്ടണിലെ ഏക സെമിത്തേരിയാണിത്. ശരീരങ്ങള്‍ എംബാം ചെയ്യുന്നില്ല, സിമന്റ് കല്ലറയില്ല, പെട്ടിയില്ല. അവ ഉണ്ടെങ്കില്‍ തന്നെ അഴുകിപ്പോകുന്ന പൈന്‍ തടിയോ ചൂരലോ കൊണ്ട് നിര്‍മ്മിച്ചതായിരിക്കും.


'ഭൂമിയിലേയ്ക്ക് തിരികെ നല്‍കുക, ജീവന്റെ ചക്രം പൂര്‍ത്തിയാക്കുക', പുഗ്ലിസി പറയുന്നു.


എത്ര സ്വാഭാവിക സംസ്‌കാരങ്ങള്‍ നടന്നിട്ടുണ്ട് എന്നതിന് കൃത്യമായ കണക്കുകളില്ല. മുത്തശ്ശിക്കുവേണ്ടി വീടിനുപുറകില്‍ ഒരു കുഴിഎടുക്കുന്നതും 'ഗ്രീന്‍' തന്നെയാണ്. എന്നാല്‍ 2008ല്‍ സംസ്‌കാരവ്യവസായ ഗവേഷകര്‍ നടത്തിയ സര്‍വേ പ്രകാരം നാല്‍പ്പത്തിമൂന്നു ശതമാനം ആളുകളും പ്രകൃതിയോടിണങ്ങുന്ന സംസ്‌കാരരീതി തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവരാണ്.


Next Story

Related Stories