UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആകാശത്ത് വച്ച് ടോയിലറ്റ് ടാങ്കുകള്‍ തുറക്കരുത്; ഉത്തരവ് ലംഘിച്ചാല്‍ ഡിജിസിഎയുടെ ശമ്പളം തടയുമെന്നും ഹരിത ട്രിബ്യൂണല്‍

ഉത്തരവ് നടപ്പാക്കാത്തപക്ഷം ഡയറക്ടര്‍ ജനറല്‍ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മുന്നറിയിപ്പുനല്‍കി.

വിമാനങ്ങള്‍ ടോയ്ലെറ്റ് ടാങ്കുകള്‍ പറന്നുകൊണ്ടിരിക്കേ തുറന്നുവിടരുതെന്ന ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. ഇക്കാര്യം വീഴ്ചവരുത്തിയാല്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) ശമ്പളം തടയുമെന്നും ഹരിത ട്രിബ്യൂണല്‍ ഉത്തരവില്‍ പറയുന്നു. നിര്‍ദേശം നേരത്തെ ഉള്ളതാണ്, എന്നിട്ടും വിശദീകരണങ്ങളൊന്നും ഇതുവരെ നല്‍കാത്ത ഡിജിസിഎ ഒളിച്ചുകളിക്കുകയാണ്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും ഇക്കാര്യം അറിയിച്ച് ഉത്തരവിറക്കാന്‍ ഓഗസ്റ്റ് 31 വരെ സമയം നല്‍കുമെന്നും ട്രിബ്യൂണല്‍ പറയുന്നു.

ഉത്തരവ് നടപ്പാക്കാത്തപക്ഷം ഡയറക്ടര്‍ ജനറല്‍ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മുന്നറിയിപ്പുനല്‍കി.

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്ന വിമാനങ്ങള്‍ ആകാശത്തുവച്ച് സെപ്റ്റിക് ടാങ്കുകള്‍ തുറന്നു വിടുന്നത് മുലം തന്റെയും അയല്‍ വാസികളുടെയും വീടുകള്‍ക്ക് നാശമുണ്ടായെന്നുകാട്ടി നഗരവാസിയായ റിട്ട. ലെഫ്റ്റനന്റ് ജനറല്‍ സദ്വന്ത് സിങ് ദഹിയ ഒക്ടോബര്‍ 2016-ന് നല്‍കിയ കേസിനെത്തുടര്‍ന്നായിരുന്നു കോടതിനിര്‍ദേശം.

എന്നാല്‍, ആകാശത്തുവെച്ച് ടാങ്ക് കാലിയാക്കാനുള്ള സംവിധാനം പുതിയ വിമാനങ്ങള്‍ക്കില്ലെന്നും നിലത്തിറക്കിയശേഷമാണ് മാലിന്യം നീക്കുന്നതെന്നുമായിരുന്നു ഡി.ജി.സി.എ വാദം. ഇതിനിടെ പ്രത്യേക കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അവ മനുഷ്യവിസര്‍ജ്യം തന്നെയാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ആകാശത്തുവെച്ച് കക്കൂസ് ടാങ്ക് തുറന്നുവിടുന്ന വിമാനക്കമ്പനികള്‍ പാരിസ്ഥിതിക നഷ്ടപരിഹാരമായി 50,000 രൂപ പിഴയടയ്ക്കണമെന്ന ഉത്തരവിറക്കാന്‍ ഡിജിസിഎയോട് കോടതി നിര്‍ദേശിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍