ന്യൂസ് അപ്ഡേറ്റ്സ്

ജിഎസ്ടി; നികുതി പങ്കിടല്‍ സംബന്ധിച്ച് എതിര്‍പ്പുമായി കേരളം

അഴിമുഖം പ്രതിനിധി

ജി എസ് ടി ബില്‍ ഭേദഗതിയെ എതിര്‍ത്ത് കേരളം. അന്തര്‍സംസ്ഥാന നികുതി വീതംവയ്പ്പ് സംബന്ധിച്ച ധനമന്ത്രിമാരുടെ യോഗത്തിലെ ധാരണ പാലിക്കുന്നതല്ല ഭേദഗതി എന്നാരോപിച്ചാണ് സംസ്ഥാന ധനകാര്യമന്ത്രി ടി എം തോമസ് ഐസക് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലിക്ക് കത്തയച്ചിരിക്കുന്നത്.

കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗത്തിലുണ്ടായ ധാരണ ജി.എസ്.ടി ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് കത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.ഇന്‍പുട് ടാക്‌സും റീഫണ്ട് ക്ലെയിമുമായി ലഭിക്കുന്ന തുകയും പങ്കുവെക്കണമെന്നായിരുന്നു സംസ്ഥാന ധനമന്ത്രിമാരുടെ ആവശ്യം. എന്നാല്‍ ബില്ലില്‍ വരുത്തിയ ഭേദഗതിയില്‍ ഇത് ഒഴിവാക്കിയെന്നാണ് തോമസ് ഐസക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

ജി എസ് ടി നടപ്പിലാക്കുമ്പോള്‍ നികുതി പരിധി കുറയ്ക്കുമെന്നാണ് ഭേദഗതിയില്‍ പറയുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും 22 ശതമാനമെങ്കിലും നികുതി നിശ്ചിയിക്കണമെന്നും ഐസക്ക് പറയുന്നു. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അത് വിഭവസമാഹരണത്തെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

നികുതി പരിധി കുറയ്ക്കണമെന്നാണ് സിപിഎം കേന്ദ്രഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേരളത്തിന്റെ ആവശ്യം ഇതിനു ഘടകവിരുദ്ധമായാണ് വന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍