പൊതുമരാമത്ത് മന്ത്രി ജി സുധാകരന് എക്സൈസ് വകുപ്പിന്റെ അധിക ചുമതല കൂടി നല്കാന് തീരുമാനിച്ചു. എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പിന്റെ ചുമതല താല്‍ക്കാലികമായി സുധാകരന് നല്‍കുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹത്തിന് ഔദ്യോഗിക അറിയിപ്പ് ഇന്നലെ വൈകുന്നേരം ലഭിച്ചതായാണ് സൂചന. പുതിയ മദ്യനയമടക്കം നിര്‍ണായക തീരുമാനങ്ങള്‍ എക്സൈസ് വകുപ്പില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ജി സുധാകരന് ചുമതല നല്‍കുന്നത്. പുതിയ മദ്യനയത്തിന്റെ കരട് തയ്യാറായിട്ടുണ്ടെങ്കിലും തുടര്‍ചര്‍ച്ച നടത്തി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവേണ്ടതുണ്ട്്.
ജി സുധാകരന് എക്സൈസ് വകുപ്പിന്റെ അധിക ചുമതല

Next Story