ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ അഴിമതിക്കാരാനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കറന്‍സി തീറ്റിച്ചു

Print Friendly, PDF & Email

ലോക് രക്ഷക് സേവ സമിതി എന്ന എന്‍ജിഒയുടെ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

A A A

Print Friendly, PDF & Email

അഴിമതിക്കാരന്‍ എന്ന ആരോപണം നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അച്ചാറിനോടൊപ്പം പച്ചനോട്ട് തീറ്റിച്ചുകൊണ്ട് ഗുജറാത്തില്‍ പ്രതിഷേധം. നോട്ട് ബലംപ്രയോഗിച്ച് തീറ്റിക്കുകയും സംഭവം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്ത ഒരു പ്രദേശിക സന്നദ്ധ സംഘടയിലെ 30 പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ മാധ്യമങ്ങളെയും ക്ഷണിച്ചിരുന്നു. ചില പ്രാദേശിക ചാനലുകളില്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രൊഫഷണല്‍ ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് മാനേജര്‍ ധര്‍മിന്‍ വ്യാസിന്റെ പരാതി പ്രകാരമാണ് വസ്ത്രപൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലോക് രക്ഷക് സേവ സമിതി എന്ന എന്‍ജിഒയുടെ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും കലാപം ഉണ്ടാക്കുകയും ചെയ്തതിന്റെ പേരില്‍ സംഘടനയുടെ അദ്ധ്യക്ഷന്‍ പൃത്വി ഭട്ടിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഓഫീസിലേക്ക് തള്ളിക്കയറിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ഭട്ടിന്റെ നേതൃത്വത്തില്‍ തന്നെ കൈയേറ്റം ചെയ്യുകയും ബലമായി വായിലേക്ക് നോട്ട് കുത്തിക്കയറ്റുകയും ചെയ്തതായി വ്യാസ് നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇനിയും സമാനമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് സംഘടനയുടെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍