നിങ്ങള്‍ അവളെ ഉപേക്ഷിച്ചതിനു നന്ദി; ഭാവി വധുവിന്റെ പൂര്‍വകാമുകന് യുവാവ് എഴുതിയ കത്ത് വൈറലാകുന്നു

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

പ്രണയവും വേർപിരിയലും ഒക്കെ എക്കാലവും മനുഷ്യർക്കിടയിൽ സംഭവിക്കാറുള്ള സ്വാഭാവിക കാര്യങ്ങളാണ് . എന്നാൽ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ മുൻ കാമുകന് കത്തെഴുതുന്നതോ? അത് ഇത്തിരി സാഹസികം തന്നെ. എന്നാൽ അത്തരം ഒരു സാഹസികതയാണ് റയാൻ മാർച്ച് ചെയ്തത്. തന്റെ പ്രണയിനി കൈലി റൈറ്റിന്റെ മുൻ കാമുകനാണ് റയാൻ കത്തെഴുതിയിരിക്കുന്നത്. മാർച്ചിലാണ്‌ റയാൻ ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതെങ്കിലും ഈയിടെ റെഡിറ്റ് ഷെയർ ചെയ്തപ്പോഴാണ് ഇത് വയറൽ ആവുന്നത്. ഇത് വരെ ഇത് 3500 പേര് ഷെയർ ചെയ്തു കഴിഞ്ഞു. പ്രണയത്തിനും ബന്ധങ്ങൾക്കുമെല്ലാം മൂല്യച്യുതി സംഭവിച്ചെന്ന് പറഞ്ഞു വിലപിക്കുന്നവർക്ക് ഒരു സന്ദേശം കൂടെയാണീ കത്ത്. ബന്ധങ്ങള്‍ തിരഞ്ഞെടുക്കുന്നതിലാണ് വിജയം. അത് തിരിച്ചറിഞ്ഞപ്പോഴാവണം റയാൻ ഇങ്ങനെ ഒരു കത്തെഴുതുന്നത്. 

കത്തിലെ ഉള്ളടക്കം

അവളെ പോകാൻ അനുവദിച്ചയാൾക്ക് ,

നന്ദി. അവളുടെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോയതിനു അവളെ ഉപേക്ഷിച്ചതിന്. അവളെ പൂർണമായും സ്നേഹിക്കാനും അവൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാനുള്ള അവസരം എനിക്ക് ഉണ്ടാക്കി തന്നതിനും നന്ദി. അവളെ വേദനിപ്പിച്ചതിനു നന്ദി. അല്ലെങ്കിൽ ജീവിതത്തിലെ അമൂല്യമായൊരു പാഠം അവൾ പഠിക്കില്ലായിരുന്നു. അവൾ കരഞ്ഞാൽ എനിക്ക് വേദനിക്കുമെന്നതിനാൽ അവളെ വേദനിപ്പിക്കാതെ ഇരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. നിങ്ങൾ അവൾക്ക് നല്കാൻ പരാജയപ്പെട്ട കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തു കൊടുക്കും. ചെറുതാണെങ്കിലും ഒട്ടേറെ കേട്ടതാണെങ്കിലും അവളുടെ കൊച്ചു കൊച്ചു പരാതികൾ കേൾക്കാനും, ഏകാന്തത തോന്നുമ്പോ കൂടെ നിൽക്കാനും, അവൾക്കു മാത്രം മുൻഗണന നൽകാനും ഞാൻ ശ്രമിക്കും. അവൾ ആവശ്യപ്പെടാതെ തന്നെ എന്റെ സമയവും കരുതലും അവൾക്ക് ഞാൻ നൽകും. നിങ്ങൾ അഭിനന്ദിയ്ക്കാനും അംഗീകാറിക്കാനും മടിച്ച പെൺകുട്ടിയെ ഞാൻ സംരക്ഷിക്കും. നിങ്ങള്ക്ക് നിസ്സാരയായിരുന്ന അവളെ ഞാൻ സ്നേഹിക്കും. അവൾ എന്റെ കൂടെ ജീവിക്കാൻ ഞാൻ എന്തും ചെയ്യും. അവൾ എങ്ങനെയാണോ അത് പോലെ അവളെ സ്നേഹിക്കാനും അവൾക്ക് എന്താവാണോ അതിന് കൂടെ നിൽക്കാനും ഞാൻ ഉണ്ടാവും. നിങ്ങള്‍ക്ക് ആകാന്‍ കഴിയാതെ പോയ അവളുടെ പങ്കാളി ആവും ഞാൻ. നിങ്ങൾ ചെയ്ത അതെ തെറ്റ് ആവർത്തിക്കാതെ പുരുഷനാവും.  അവളെ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍