ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയ കേസ് ഗൗരവമേറിയത്; രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി

രേഖകള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കണം

ഹാദിയ കേസുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ കണ്ടെത്തല്‍ ഗൗരവകരമെന്ന് സുപ്രിം കോടതി. കേസില്‍ രേഖകള്‍ ഹാജരാക്കാന്‍ ദേശീയ സുരക്ഷ എജന്‍സിയോട് സുപ്രിം കോടതി ആവശ്യപ്പെടുകയും ചെയ്തു. ഹാദിയ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന് ഭീകരസംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്നതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ ഹാദിയായുടെ പിതാവ് അശോകനോടും കോടതി ആവശ്യപ്പെട്ടു. രേഖകള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കണം.

ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം റദ്ദ് ചെയ്ത് ഹാദിയായെ മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു ഹൈക്കോടതി. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്. ഹാദിയ ഇപ്പോള്‍ വൈക്കത്തുള്ള വീട്ടില്‍ പൊലീസ് കാവലില്‍ ആണ് ഉള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍