ന്യൂസ് അപ്ഡേറ്റ്സ്

ദുരൂഹ സാഹചര്യത്തില്‍ പലായനം ചെയ്ത കാസര്‍ഗോഡ് സ്വദേശി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി സന്ദേശം

അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണത്തില്‍ ഹഫീസ് കൊല്ലപ്പെട്ടതായാണ് സന്ദേശം.

കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ പലായനം ചെയ്ത മലയാളികളില്‍ പെട്ട കാസര്‍ഗോഡ് പടന്ന സ്വദേശി ഹഫീസ് (24) അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി സന്ദേശം. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി സംശയിക്കുന്ന ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സന്ദേശം. ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് പറയപ്പെടുന്നു. “അല്‍ഹംദുലില്ലാ, ഖബര്‍ അടക്കി. വി ആര്‍ വെയ്റ്റിംഗ് ഫോര്‍ അവര്‍ ടേണ്‍…ഇന്‍ഷാ അള്ളാ”, – ഇതാണ് ടെലിഗ്രാം സന്ദേശം.ഇന്നലെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഹഫീസ് കൊല്ലപ്പെട്ടുവെന്നാണ് ആദ്യം ലഭിച്ചിരിക്കുന്ന സന്ദേശം.

പടന്നയിലെ അബ്ദുള്‍ ഹക്കീമിന്റെയും തെക്കേ കോളെത്ത് കദീജയുടെയും മകനാണ് ഹഫീസ്. ഹഫീസിന്റെ അമ്മ കദീജയ്ക്കും പടന്നയിലെ പൊതുപ്രവര്‍ത്തകന്‍ പിബി അബ്ദുറഹ്മാനുമാണ് ടെലഗ്രാം മെസഞ്ചര്‍ വഴി സന്ദേശം ലഭിച്ചിരിക്കുന്നത്. ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ച കാര്യം എന്‍ഐഎ സ്ഥിരീകരിച്ചു. ഹഫീസിനൊപ്പം പലായനം ചെയത അഷ്ഫാഖിന്റേതാണ് സന്ദേശമെന്നാണ് എന്‍ഐഎ പറയുന്നത്. ഹഫീസിനൊപ്പം കേരളത്തില്‍ നിന്ന് നാട് വിട്ട അഷ്ഫാഖിന്റേതാണ് സന്ദേശം. ഹഫീസിന്റെ ബന്ധുക്കള്‍ക്കും മറ്റ് ചിര്‍ക്കും സന്ദേശം ലഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍