ഭീകരര്‍ നടത്തുന്ന മിന്നലാക്രമണം പ്രതീക്ഷിച്ചിരിക്കാന്‍ ഇന്ത്യയോട് ഹാഫിസ് സയീദ്

അഴിമുഖം പ്രതിനിധി

ഭീകരര്‍ നടത്തുന്ന മിന്നലാക്രമണം പ്രതീക്ഷിച്ചിരിക്കാന്‍ ഇന്ത്യയോട് ജമാ-അത്ത്-ഉദ്ദ് തലവനും മുംബൈ ഭീകരാക്രണമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സയീദ്. ‘ചെയ്യാനുള്ളത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തു കഴിഞ്ഞു, അടുത്തത് ഇന്ത്യയില്‍ മിന്നലാക്രമണം നടത്താന്‍ പോകുന്ന കശ്മീരി മുജാഹിദീനുകളുടെ ഊഴമാണ്’ എന്നാണ് പാക്കിസ്ഥാന്‍ അധീന കശ്മീരിലെ മിര്‍പൂരില്‍ നടന്ന പ്രസംഗത്തില്‍ ഹാഫിസ് സയീദ് പറഞ്ഞത്.

ഇന്ത്യ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരു മിന്നലാക്രമണമായിരിക്കും കശ്മീരി മുജാഹിദീനുകള്‍ നടത്തുക, ലോകം പോലും അംഗീകരിക്കാത്ത ഇന്ത്യയുടെ മിന്നലാക്രമണം പോലെയായിരിക്കില്ല ഇതെന്നും ഹാഫിസ് സയീദ് മുന്നറിയിപ്പ് നല്‍കി.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പുലര്‍ത്തുന്ന നിലപാടിനെതിരെയും നവാസ് ഷരീഫ് സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമുയര്‍ത്തിയ ഹാഫിസ് സയീദ് കശ്മീര്‍ ജനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ പരിപൂര്‍ണ പിന്തുണ നല്‍കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍