TopTop
Begin typing your search above and press return to search.

ഇന്ത്യാ വിരുദ്ധ ട്വീറ്റുകള്‍; ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സയ്യിദിന്റെ ട്വിറ്റര്‍ മരവിപ്പിച്ചു

ഇന്ത്യാ വിരുദ്ധ ട്വീറ്റുകള്‍; ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സയ്യിദിന്റെ  ട്വിറ്റര്‍ മരവിപ്പിച്ചു

അഴിമുഖം പ്രതിനിധി

തുടര്‍ച്ചയായ ഇന്ത്യാവിരുദ്ധ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സയ്യിദിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ മരവിപ്പിച്ചു. ‘ഹാഫിസ്‌ സയ്യിദ്‌ ലൈവ്’ എന്ന അക്കൗണ്ടാണ് താത്കാലികമായി മരവിപ്പിച്ചിരിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ പിന്തുണച്ചുള്ളതായിരുന്നു സയ്യിദിന്റെ ട്വീറ്റുകള്‍.

കശ്മീരിലെ പ്രക്ഷോഭങ്ങള്‍ പാകിസ്താന്‍ തീവ്രമാക്കുമെന്ന് ഹാഫിസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് പാകിസ്താന്റെ പിന്തുണ കൂടിയാകുമ്പോള്‍ കശ്മീര്‍ പാകിസ്താന്റേതാകുമെന്നും ഹാഫിസ് കുറിച്ചു. കൂടാതെ കശ്മീരില്‍ പ്രക്ഷോഭത്തില്‍ മരണപ്പെട്ടവരുടെ ജീവദാനം പാഴായിപ്പോകില്ലെന്നും കശ്മീരിലെ എല്ലാ ഗ്രൂപ്പുകളും ഇപ്പോള്‍ ഒന്നാണെന്നും ഹുറിയത്തിന്റെ എല്ലാ സംഘടനകളും ഇപ്പോള്‍ യോജിച്ചിരിക്കുന്നെന്നും ട്വീറ്റില്‍ സയ്യിദ് പറഞ്ഞു.


Next Story

Related Stories