TopTop
Begin typing your search above and press return to search.

ഹെയ്തിയില്‍ ബോട്ട് മുങ്ങി 21 മരണം

ഹെയ്തിയില്‍ ബോട്ട് മുങ്ങി 21 മരണം

അഴിമുഖം പ്രതിനിധി

കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ബോട്ട് മുങ്ങി 21 മരണം. 17 പേരെ കണ്ടെത്താനായില്ല . ടര്‍ക്സ്-കൈകൊസ് ദ്വീപിലേക്ക് പോകുകയായിരുന്ന 50 യാത്രക്കാരടങ്ങിയ ബോട്ടാണ് മോശം കാലാവസ്ഥ മൂലം മുങ്ങിയത്. മുങ്ങി മരിച്ച 10 പേരുടെ മൃതശരീരങ്ങള്‍ സംഭവ സ്ഥലത്തുനിന്നും 160 കിലോമീറ്റര്‍ അകലെ ബോര്നെ തീരത്ത് കണ്ടെത്തി. മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി പോര്‍ട്ട്‌ ഔ പ്രിന്‍സ് പോലീസ് ഇന്‍സ്പെക്ടര്‍ ജീന്‍ മേസാമുര്സ് പറഞ്ഞു.

ഹെയ്തിയന്‍ അഭയാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമായ ടര്‍ക്സ്-കൈകോസ് ദ്വീപുകളിലേക്കുള്ള യാത്ര അപകടകരമാനെന്നുള്ള അധികൃതരുടെ മുന്നറിയിപ്പ് വകവയ്ക്കാതെയുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.


Next Story

Related Stories