കല്ലുകള്‍ കഥ പറയുന്ന ഹംപി

യാസിര്‍ ഗഫൂര്‍ ഹംപി, ഇത് നമ്മള്‍ വായിച്ചും കേട്ടുമറിഞ്ഞ തെനാലി രാമന്‍ കഥകളിലെ കൃഷ്ണദേവരായരും തെന്നാലി രാമനും കൂടിയുള്ള പല തമാശകള്‍ക്കും വേദിയായിടം. സമ്പന്നമായൊരു ഗതകാലത്തിന്റെ തിരുശേഷിപ്പുകളില്‍ ചിലത് ലോകത്തിനു ബാക്കി വെച്ചുകൊണ്ടാണ് വിജയനഗര സാമ്രാജ്യം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. 1566 ല്‍ നടന്ന തളിക്കോട്ട യുദ്ധത്തിലെ പരാജയമാണ് വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനു കാരണമായത്. യുദ്ധത്തില്‍ വിജയിച്ച ബാമിനി സൈന്യം തലസ്ഥാന നഗരിയെ തീര്‍ത്തും നശിപ്പിച്ചു. ഇന്ന് ഹംപിയെന്നത് ഒരു നാട്ടിന്‍ പുറം മാത്രം. ഹംപിയെന്ന പേരിനു ഒരു … Continue reading കല്ലുകള്‍ കഥ പറയുന്ന ഹംപി