TopTop
Begin typing your search above and press return to search.

പിതാവിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഉസാമ ബിൻലാദന്റെ മകനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികവുമായി അമേരിക്ക

പിതാവിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഉസാമ ബിൻലാദന്റെ മകനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികവുമായി അമേരിക്ക
“ഉസാമ ബിൻ ലാദന്റെ മകനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ “ഈ പരസ്യം നൽകുന്നത് യുഎസ് ഗവൺമെന്റാണ്. 'ജിഹാദ് പ്രസ്ഥാനത്തിന്റെ പുതിയ കിരീടാവകാശിയെന്ന കരുതപ്പെടുന്ന ഹംസ ബിൻ ലാദനെ പിടിക്കാനായി ലോകത്തെല്ലായിടത്തും വലവീശാൻ തയ്യാറെടുക്കുകയാണ് യുഎസ്. കൊല്ലപ്പെട്ട അൽ ഖ്വൈദ നേതാവ് ഉസാമ ബിൻലാദന്റെ പിന്മുറക്കാരനായി മത തീവ്ര പ്രത്യയശസ്ത്രങ്ങൾ പ്രചരിപ്പിച്ചേക്കുമെന്നും അമേരിക്കയ്‌ക്കെതിരെ സായുധകലാപത്തിനിറങ്ങുമെന്നും പറഞ്ഞാണ് അടിയന്തിരമായി യുഎസ് ഹംസ ബിൻലാദനെ പിടിക്കാനൊരുങ്ങുന്നത്. ഹംസ എവിടെയാണ് ഉള്ളത് എന്നതിനെ സംബന്ധിച്ച് ധാരാളം ഊഹാപോങ്ങൾ നിലനിൽക്കുന്നുണ്ട്. പാക്കിസ്ഥാനിലുണ്ടെന്നും അഫ്ഗാനിസ്ഥാനിലാണെന്നും സിറിയയിലാണെന്നും ഇറാനിൽ തടങ്കലിൽ കഴിയുകയാണെന്നും പല റിപ്പോർട്ടുകൾ വന്നിരുന്നു. എവിടെയാണുള്ളതെന്ന് കൃത്യമായി പറയുന്നവർക്കായിരിക്കും ഈ വലിയ പാരിതോഷികം നൽകുക.

ഏതാണ്ട് മുപ്പത്തിനടുത്ത് പ്രായം വരുന്ന ഇയാൾ പിതാവിന്റെ 2011ലെ കൊലയ്ക്ക് അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ സമയത് ഇയാൾ പാക്കിസ്ഥാനിലെ അബ്ബോട്ടാബാദിൽ ഒളിവിൽ കഴിയുകയായിരുനെന്നാണ് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ആഗോളതലത്തിൽ തന്നെ ജിഹാദി പ്രസ്ഥാനങ്ങൾ വളർത്താൻ ഉസാമ ബിൻലാദൻ ചെയ്തുപോന്ന പ്രവർത്തനങ്ങളെ മകൻ ഏറ്റെടുത്ത് വളർത്തിയേക്കാമെന്നാണ് ഈ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 2015ൽ പുറത്തു വിട്ട ഒരു ശബ്ദസന്ദേശത്തിൽ സിറിയയിലെ തീവ്ര ഇസ്ലാമിക് ആശയങ്ങളിൽ വിശ്വസിക്കുന്ന എല്ലാവരും സംഘടിക്കാനായി ഹംസ ആഹ്വാനം ചെയ്തിരുന്നു. അത് പലസ്തീനെ സ്വാതന്ത്രമാക്കാനുള്ള പോരാട്ടമാണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്.

ഉസാമ ബിൻലാദന്റെ മരണ ശേഷം അയാളുടെ മൂന്ന് ഭാര്യമാർക്കും മക്കൾക്കും സൗദി അറേബ്യയിലേക്ക് തിരിച്ച് പോകാൻ അനുവാദമുണ്ടായിരുന്നു. എങ്കിലും ഹംസ എവിടെയാണുള്ളത് എന്നത് അക്കാലത്തു തന്നെ തർക്കവിഷയമായിരുന്നു. തന്റെ അമ്മയുടെ കൂടെ ഇറാനിൽ കുറേനാൾ ജീവിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഹംസ എവിടെയാണെന്ന് കൃത്യമായി ഞങ്ങൾക്കറിയില്ല പക്ഷെ അഫ്ഗാനിസ്ഥാനിൽ എവിടെയെങ്കിലും ആകാനാണ് സാധ്യത എന്നാണ് അയാളുടെ ഒരു സഹോദരൻ ദി ഗാർഡിയനോട് വെളിപ്പെടുത്തിയത്.

Next Story

Related Stories