TopTop
Begin typing your search above and press return to search.

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ചത് മുസ്ലീങ്ങളെന്ന് വ്യാജ പ്രചാരണം

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ചത് മുസ്ലീങ്ങളെന്ന് വ്യാജ പ്രചാരണം

യുപിയിലെ സഫറാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ചത് മുസ്ലീങ്ങളെന്ന് വ്യാജ പ്രചാരണം. ഒരു യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ലൈംഗികാതിക്രമത്തിന്റെ വീഡിയോ മറ്റൊരാള്‍ ഷൂട്ട് ചെയ്തിരുന്നു. ഖുഷി സിംഗ് എന്നയാളാണ് മുസ്ലീങ്ങളാണ് അക്രമം നടത്തുന്നത് എന്ന് ആരോപിച്ച് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മുസ്ലീങ്ങളെ വലിയ തോതില്‍ അസഭ്യങ്ങള്‍ പറഞ്ഞുള്ളതാണ് ട്വീറ്റ്. വസ്ത്രങ്ങള്‍ കീറിപ്പറിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂട്ടബലാത്സംഗ ശ്രമമാണ് നടന്നത്. അതേസമയം ഈ പ്രചാരണം വ്യാജമാണ് എന്ന് വസ്തുതാന്വേഷണ വാര്‍ത്താ വെബ്‌സൈറ്റ് ആയ ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് കുറ്റവാളികളും മുസ്ലീങ്ങളല്ല എന്നതാണ് വസ്തുത. ഹൃദയ് എന്നയാളേയും കല്ലു നിഷാദ് എന്നയാളേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആട് മേയ്ക്കവേയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. മോട്ടോര്‍ സൈക്കിളിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഒരു ദലിത് ബാലനേയും ഇവര്‍ മര്‍ദ്ദിച്ചു.


Next Story

Related Stories