TopTop
Begin typing your search above and press return to search.

തങ്ങളുടെ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പട്ടേല്‍ എന്ന് ശിവസേന

തങ്ങളുടെ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പട്ടേല്‍ എന്ന് ശിവസേന

ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ഹര്‍ദിക് പട്ടേല്‍ ശിവസേനയുടെ ഗുജറാത്ത് മുഖമാകുമെന്ന് സൂചന. ചൊവ്വാഴ്ച പാര്‍ട്ടി ആസ്ഥാനത്ത് തന്നെ കാണാന്‍ എത്തിയ ഹര്‍ദികുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്ധവ് താക്കറെ തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയത്. മുംബയില്‍ ഉദ്ധവ് താക്കറയുടെ വസതിയായ മാതൊശ്രീയില്‍ വെച്ചു സംയുകതമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടിക്ക് ആവശ്യമുള്ളപ്പോള്‍ ഒക്കെ താന്‍ കൂടെ നില്‍ക്കും എന്ന് ഹര്‍ദിക് ഉറപ്പുകൊടുത്തു.

“ഞാന്‍ ഒരു സുഹൃത്തായിട്ടാണ് ഇവിടെ എത്തിയത്. എവിടെയൊക്കെ എന്നെ ആവശ്യമുണ്ടോ അവിടെയൊക്കെ ഞാന്‍ അവരുടെ കൂടെയുണ്ടാകും. ഗുജറാത്തിലെ ജനങ്ങളും മറാത്തികളും എപ്പോഴും ഒരുമിച്ച് നിന്നവരായിരുന്നു" പട്ടേല്‍ പ്രക്ഷോഭ നേതാവ് പറഞ്ഞു.

ശിവസേനയെ കടുവയോട് താരതമ്യം ചെയ്ത ഹര്‍ദിക് കടുവയ്ക്ക് ഒരു സഹായത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല എന്നു പറഞ്ഞു. “ഞാനിവിടെ വന്നത് അനുഗ്രഹം തേടിയാണ്.” ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.

ഈ അടുത്തകാലത്ത് ഗുജറാത്തിനെ ബി ജെ പി മുക്ത സംസ്ഥാനമാക്കുമെന്ന് ഹര്‍ദിക് പ്രതിജ്ഞ ചെയ്തത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം ശിവസേനയും ഉപേക്ഷിച്ചിരുന്നു.

പാര്‍ട്ടി മഹാരാഷ്ട്രയ്ക്ക് പുറത്തു കൂടുതല്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കുന്നതിന് തയ്യാറെടുക്കുകയാണ് എന്നു പറഞ്ഞ ഉദ്ധവ് താക്കറെ ഗോവയ്ക്കും ഉത്തര്‍പ്രദേശിനും ശേഷം തങ്ങളുടെ ലക്ഷ്യം ഗുജത്താണെന്ന് പ്രഖ്യാപിച്ചു.


Next Story

Related Stories