UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരിലെ ഹര്‍ത്താല്‍: സ്‌കൂള്‍ കലോത്സവ വേദികളിലേക്കുള്ള വാഹനങ്ങളും തടയുന്നു

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ സമ്മതിക്കില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്

കണ്ണൂരില്‍ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഒരു വാഹനങ്ങളും നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ബിജെപി. ഹര്‍ത്താല്‍ കലോത്സവത്തെ ബാധിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും കലോത്സവ വേദിയിലേക്കുള്ള വാഹനങ്ങള്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ദേശീയ പാതയിലും ജില്ലാ അതിര്‍ത്തിയിലുമാണ് വാഹനങ്ങള്‍ തടയുന്നത്. ഇന്നലെ രാത്രി ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വനം ചെയ്തത്. രാത്രി പതിനൊന്നരയോടെ മുല്ലപ്രം ചോമന്റവിട എഴുത്തന്‍ സന്തോഷ്(52) ആണ് വെട്ടേറ്റ് മരിച്ചത്. സന്തോഷിനെ വീട്ടില്‍ കയറി ഒരു സംഘം ആക്രമിക്കുകയായിരുന്നു. ആര്‍എസ്എസ് അണ്ടലൂര്‍ ശാഖാ മുന്‍ മുഖ്യശിക്ഷക് ആയിരുന്ന സന്തോഷ് ബിജെപിയുടെ ബൂത്ത് പ്രസിഡന്റുമായിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഹര്‍ത്താല്‍ സമയമായ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ സമ്മതിക്കില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്. കലോത്സവ സമയത്ത് സിപിഎം നടത്തിയ ആക്രമണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍