Top

നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍

നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍

അഴിമുഖം പ്രതിനിധി

സംസ്ഥാന വ്യാപകമായി നാളെ ബിജെപിയുടെ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യസര്‍വീസുകളെയും പാല്‍, പത്രം തുടങ്ങിയവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത്തിനെ വെട്ടിക്കൊല്ലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകന്‍ മോഹനന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരിക്കുന്നത്.

തലയ്ക്കും കഴുത്തിനും ഗുരുതരമായ രീതിയില്‍ വെട്ടേറ്റ രമിത്തിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രമിത്തിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രമിത്തിന്റെ പിതാവ് ഉത്തമനും ഇതേ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കണ്ണൂരില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് പലയിടങ്ങളിലും വ്യാപക സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിനു പിന്നാലെയാണു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്.


Next Story

Related Stories