UPDATES

ട്രെന്‍ഡിങ്ങ്

രോഹിത് വെമുലയുടെ ചരമവാര്‍ഷികം ആചരിക്കേണ്ടെന്ന് സര്‍വകലാശാല; വിദ്യാര്‍ത്ഥികള്‍ ചടങ്ങുമായി മുന്നോട്ട് തന്നെ

ജെഎന്‍യുവില്‍ നിന്നും കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ്, ഉനയില്‍ ആക്രമിക്കപ്പെട്ട ദളിത് യുവാക്കള്‍ എന്നിവരെയും വിലക്കിയിട്ടുണ്ട്.

ഹൈദ്രാബാദ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ നീതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ചരമവാര്‍ഷി ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന സര്‍വകലാശാലയില്‍ വിലക്ക്. വൈസ് ചാന്‍സിലര്‍ അപ്പാറാവു ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

ക്യാമ്പസില്‍ ആരെ പ്രവേശിപ്പിക്കണമെന്നും ആരെ പ്രവേശിപ്പിക്കേണ്ടെന്നും തീരുമാനിക്കാനുള്ള വിശേഷാധികാരം തങ്ങള്‍ക്കുണ്ടെന്നും നിയമത്തിന്റെ സാഹചര്യത്തിന്റെയും അടിസ്ഥാനത്തിലാണ് തങ്ങള്‍ തീരുമാനമെടുത്തതെന്നും സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ വിപിന്‍ ശ്രീവാസ്തവ അറിയി്ച്ചു. അനുസരിക്കാന്‍ അവര്‍ വിസമ്മതിച്ചാല്‍ കോടതി ഉത്തരവ് ഉപയോഗിച്ച് തങ്ങള്‍ക്ക് അതിനെ എതിര്‍ക്കേണ്ടി വരുമെന്ന ഭീഷണിയും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഹൈദ്രാബാദ് ഹൈക്കോടതി ഇറക്കിയ ഇടക്കാല ഉത്തരവിലാണ് സര്‍വകലാശാല ക്യാമ്പസില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം അനുവദിക്കേണ്ടെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ക്കും പോലീസ് കമ്മിഷണര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. പിന്നീട് ഈ വിലക്ക് മാധ്യമങ്ങള്‍ക്കും പുറത്തുനിന്നുള്ളവര്‍ക്കും കൂടി ബാധകമാക്കുകയായിരുന്നു. തങ്ങളുടെ തന്നെ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിച്ച് സാഹചര്യം നിയന്ത്രിക്കുമെന്നും അത് സാധിച്ചില്ലെങ്കില്‍ മറ്റ് സഹായങ്ങള്‍ തേടുമെന്നുമാണ് പിവിസി പറയുന്നത്.

നേരത്തെ പുറത്തുനിന്നുള്ള ആരെയും ക്യാമ്പസില്‍ അനുവദിക്കില്ലെന്ന് വിസി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇന്നത്തെ ചടങ്ങില്‍ ഉണ്ടാകുമെന്ന് അറിയിച്ചിരുന്ന രോഹിതിന്റെ അമ്മ രാധിക വെമുലയെയും മറ്റ് അതിഥികളെയും വിലക്കിയായിരുന്നു സര്‍ക്കുലര്‍. രാധിക, ജെഎന്‍യുവില്‍ നിന്നും കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ്, ഉനയില്‍ ആക്രമിക്കപ്പെട്ട ദളിത് യുവാക്കള്‍ എന്നിവരെയും വിലക്കിയിട്ടുണ്ട്.

ക്യാമ്പസില്‍ പ്രവേശിക്കാന്‍ തങ്ങളെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രാധിക വീഡിയോ പുറത്ത് വിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ചടങ്ങ് പോലും നടത്താന്‍ സമ്മതിക്കില്ലെന്ന് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ന് ഉച്ചയോടെ ക്യാമ്പസില്‍ രോഹിതിന്റെ ഷഹാദത്ത് ദിന്‍ ആചരിക്കാന്‍ തന്നെയാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. അപ്പാറാവുവിന്റെ മകന്‍ ക്യാമ്പസില്‍ കയറുമ്പോഴും ഇവിടുത്തെ സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോഴും ആരോടും അനുമതി തേടാറില്ലെന്നും എബിവിപിയ്ക്ക് ചടങ്ങുകള്‍ നടത്താനും അതിഥികളെ ക്ഷണിക്കാനും അനുമതി ലഭിക്കാറുണ്ടെന്നും പറയുന്ന വിദ്യാര്‍ത്ഥികള്‍ പിന്നെ തങ്ങള്‍ക്ക് എന്താണ് ചടങ്ങ് നടത്താനും രാധിക വെമുലയെ ക്ഷണിക്കാനും അനുമതി ലഭിക്കാത്തതെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു. ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ ക്യാമ്പസിലെ വിവിധ ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ വെമുലയുടെ ഛായാചിത്രം വരച്ച് തുടങ്ങിയതായി രോഹിത് വെമുലയ്‌ക്കൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളില്‍ ഒരാളായ ദോന്ത പ്രശാന്ത് അറിയിച്ചു.

ഇന്ന് ഉച്ചയ്ക്കാണ് എച്ച്‌സിയു ക്യാമ്പസില്‍ സെമിനാറും പ്രകടനങ്ങളും അരങ്ങേറുന്നത്. രണ്ട് മണിയോടെ അനുസ്മരണ റാലി സംഘടിപ്പിക്കും. രോഹിതിന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ എല്ലാം ഇന്ന് വിവിധ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കും. ഹൈദ്രാബാദ് സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നീതി നിഷേധിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം ജനുവരി 17ന് രോഹിത് വെമുല സര്‍വകലാശാല ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്.

ഇതേത്തുടര്‍ന്ന് രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലെല്ലാം അപ്പാറാവുവിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ദലിതരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ പലയിടങ്ങളിലും ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍