TopTop

ഈ തെറ്റായ ഭക്ഷണ ശീലങ്ങൾ പുകവലിയേക്കാൾ ഹാനികരം

ഈ തെറ്റായ ഭക്ഷണ ശീലങ്ങൾ പുകവലിയേക്കാൾ ഹാനികരം
തെറ്റായ ഭക്ഷണ ശീലങ്ങൾ പുകവലിയേക്കാൾ മാരകമാണെന്ന് സ്ഥാപിക്കുന്ന പഠനവിവരങ്ങൾ പുറത്ത്. ശെരിയല്ലാത്ത ഭക്ഷണ ശീലം മൂലം ഓരോ വർഷവും ഏകദേശം 11 മില്യനോളം ആളുകളാണ് മരിക്കുന്നതെന്നാണ് പഠനം കണ്ടെത്തുന്നത്. ജങ്ക് ഫുഡുകളും അമിതമായി കൊഴുപ്പുള്ള ഭക്ഷണ പദാർത്ഥങ്ങളും കഴിക്കുന്നതിനേക്കാൾ അപകടകരമാണ് പഴങ്ങൾ, പച്ചക്കറികൾ പോലുള്ള ആരോഗ്യദായകമായ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതെന്ന് പഠനം പറയുന്നു.  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ഇവാല്യൂവേഷൻ (IHME ) എന്ന സ്ഥാപനമാണ് ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളുള്ള ഈ പഠനം നടത്തിയത്. ഞെട്ടിക്കുന്ന പഠനഫലങ്ങൾ ലാൻസെറ്റ് മെഡിക്കൽ ജേർണൽ പുറത്ത് വിട്ടു.

പഞ്ചസാരയും ട്രാൻസ് ഫാറ്റും അപകടകാരികളാണെങ്കിലും ഇവയുടെ ഉപയോഗം കൊണ്ടല്ല മറിച്ച് ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താത്തത് കൊണ്ടാണ് കൂടുതലും മരണങ്ങൾ സംഭവിക്കുന്നത്. ഭക്ഷണശീലങ്ങളിലെ ഈ ഗൗരവമായ അപാകതകൾ കൊണ്ടാണ് ഹൃദയാഘാതം, അർബുദം, ടൈപ്പ് രണ്ട് പ്രമേഹം, പക്ഷാഘാതം മുതലായവയുണ്ടാകുന്നത്. മനുഷ്യ ശരീരത്തിന് അത്യന്താപേക്ഷിതമായ ചില പോഷകങ്ങളുടെ അഭാവമാണ് ഇതിനെല്ലാം കാരണം. ഇത്തരത്തിൽ എന്ത് കഴിക്കണമെന്ന് ബുദ്ധിപൂർവം തിരഞ്ഞെടുത്താൽ തന്നെ ഇവ മൂലമുള്ള അഞ്ചിൽ ഒരു മരണം ഒഴിവാക്കാനാകുമെന്ന് പഠനം ഉറപ്പിച്ച് പറയുന്നു.

മെഡിറ്ററേനിയൻ ഭക്ഷണശീലങ്ങളുള്ള രാജ്യങ്ങളിലെ സ്ഥിതി താരതമ്യേനെ ബേദമാണ്. ലെബനൻ, ഇസ്രായേൽ, ഇറാൻ മുതലായ രാജ്യങ്ങളാണ് ഭക്ഷണശീലങ്ങളുടെ കാര്യത്തിൽ മെച്ചപ്പെട്ട് നിൽക്കുന്നത്. ഇവർ ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ പൂർണ്ണമായും സമീകൃതമായ ഭക്ഷണശീലമുള്ള ഒരു രാജ്യം പോലും ലോകത്തില്ല. ‘ആളുകളുടെ അനാവശ്യമായ പകരം വെക്കലുകൾ (substitution )ആണ് പ്രശ്നം. അവർ ഒരു തരം ഭക്ഷണം കഴിച്ച് തുടങ്ങിയാൽ മറ്റൊരു തരം ഭക്ഷണം പാടെ ഉപേക്ഷിക്കുന്നു.’ പഠനത്തലവൻ ഡോ. അഷ്കൻ അഫ്‍ഷിൻ പറഞ്ഞു.


Next Story

Related Stories