ഹെല്‍ത്ത് / വെല്‍നെസ്സ്

ശരീരഭാരം കുറയ്ക്കാന്‍ വീഡിയോ ഗെയിം സഹായിക്കുമോ!

അമിതവണ്ണമുള്ള കുട്ടികള്‍ക്ക് ഭാരം കുറയാനും ശാരീരിക അധ്വാനത്തിലൂടെ രക്തസമ്മര്‍ദ്ദവും കൊളെസ്‌ട്രോളും നിയന്ത്രിക്കുവാനും വീഡിയോ ഗെയിം വഴി സാധ്യമാകുന്നുണ്ട്!

വീഡിയോ ഗെയിം പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത! ഫിറ്റ്‌നസ് കോച്ചിംഗ്, സ്റ്റെപ് ട്രാക്കര്‍ സങ്കലനത്തോട് കൂടിയ വീഡിയോ ഗെയിമുകളാണ് ഇത്തരം ഗുണപരമായ മാറ്റങ്ങള്‍ക്ക് പിന്നില്‍. പെന്നിങ്ടണ്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റെര്‍ (pennington biomedical research center) നടത്തിയ പഠനമാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. അമിതവണ്ണമുള്ള കുട്ടികള്‍ക്ക് ഭാരം കുറയാനും ശാരീരിക അധ്വാനത്തിലൂടെ രക്തസമ്മര്‍ദ്ദവും കൊളെസ്‌ട്രോളും നിയന്ത്രിക്കുവാനും ഇതുവഴി സാധ്യമാകുന്നുണ്ട്!

‘ശാരീരിക ഉണര്‍വില്ലാത്ത കുട്ടികളില്‍ അമിതവണ്ണം പതിവ് പ്രശ്‌നം ആണ്. ആസ്ത്മ, ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസം തുടങ്ങി അനുബന്ധ അസുഖങ്ങള്‍ വേറെയും. മൊബൈല്‍-ടിവി സ്‌ക്രീനുകള്‍ ലഭ്യമല്ലാത്ത സ്ഥലം ലോകത്തെവിടെയുമില്ല. കുട്ടികള്‍ക്ക് ആകര്‍ഷകത്വം തോന്നുന്ന അതെ സ്‌ക്രീനിലൂടെ അവരുടെ ശരീരത്തിന് ഉന്മേഷം നല്‍കാന്‍ വീഡിയോ ഗെയിമുകള്‍ക്ക് ആകുന്നുണ്ടെന്നും പഠനസംഘത്തിന്റെ തലവന്‍ ഡോ. അമാന്‍ഡ സ്റ്റായിയാനോ (Amanda Staiano) വ്യക്തമാക്കുന്നു.

അമിതവണ്ണമുള്ള 46 കുട്ടികളെയായിരുന്നു നിരീക്ഷണങ്ങള്‍ക്ക് കൂടെകൂട്ടിയത്. എല്ലാവരും 10-12 പ്രായക്കാര്‍. ദിവസേന 60 മിനിറ്റ് ശാരീരിക അധ്വാനം ചെയ്യാനാണ് അവരെ പ്രോത്സാഹിപ്പിച്ചത്. വീട്ടിലുള്ളവര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പം 6 മാസം ആക്ടിവിറ്റി ചെയ്യാന്‍ സമയവും നല്‍കി. Xbox 360, Dinseyland Adventures and Kinetic Sports Season 2 ഉള്‍പ്പടെയുള്ള വീഡിയോ ഗെയിമുകളും സമ്മാനിച്ചു.

ആഴ്ചയില്‍ 3 ദിവസമുള്ള ഒരു മണിക്കൂര്‍ ഗെയിമിംഗ് ഗെയിമിംഗ് സെഷന്‍ പൂര്‍ത്തീകരിക്കാന്‍ ചാലഞ്ച് ബുക്കും സമ്മാനിച്ചു. ഓരോ കുട്ടിയും മാതാപിതാക്കളോടൊപ്പം തങ്ങളുടെ കോച്ചിനോട് വിശേഷങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ ചാറ്റ് സെഷനുകളും തയ്യാറാക്കി.

കുട്ടികളോട് സ്വഭാവത്തിലോ പെരുമാറ്റത്തിലോ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിച്ചില്ല. 23ല്‍ 22 കുടുംബങ്ങള്‍ 6 മാസത്തില്‍ പ്രോഗ്രാം പൂര്‍ത്തിയാക്കി. ഗെയിമിംഗ് സെഷനുകളില്‍ 94%ഉം വീഡിയോ ചാറ്റ് സെഷനില്‍ 93%ഉം,ഇവരുടെ സാന്നിധ്യം ഉറപ്പാക്കാനുമായി. ഒടുവില്‍ അത്ഭുതപെടുത്തുന്ന മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിന്റെ സന്തോഷമായിരുന്നു ഡോ. സ്റ്റായിയാനോയ്ക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍