UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എന്താണ് ഗുജറാത്തിനെ ബാധിച്ചിരിക്കുന്ന ചണ്ഡിപുര വൈറസ്?

2003-ൽ തെക്കേ ഇന്ത്യയിൽ 329 കുട്ടികളില്‍ മസ്തിഷ്ക വീക്കത്തിനും, അതില്‍ 183 പേരുടെ മരണത്തിനും ഇടയാക്കിയത് ചണ്ഡിപുര വൈറസായിരുന്നു.

ഗുജറാത്തിലെ നിന്നും വീണ്ടും ചണ്ഡിപുര വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ദാഹോഡിലാണ് വൈറസ് ബാധയെന്നു സംശയിക്കുന്ന നാല് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജൂൺ 30 ന് മരിച്ച അഞ്ച് വയസുകാരിയുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. നാല് കേസുകളിൽ രണ്ട് കുട്ടികൾ ഇതിനകം മരണപ്പെട്ടിട്ടുണ്ട്. മറ്റ് രണ്ട് പേർ പ്രത്യേകമായ വീവ്ര പരിചരണത്തിലാണ്. 2003-ൽ തെക്കേ ഇന്ത്യയിൽ 329 കുട്ടികളില്‍ മസ്തിഷ്ക വീക്കത്തിനും, അതില്‍ 183 പേരുടെ മരണത്തിനും ഇടയാക്കിയത് ചണ്ഡിപുര വൈറസായിരുന്നു.

എന്താണ് ചണ്ഡിപുര വൈറസ്?

ഈ വൈറസ് ആദ്യമായി കണ്ടെത്തിയ മഹാരാഷ്ട്രയിലെ പട്ടണത്തിന്റെ പേരാണ് ചണ്ഡിപുര. വൈറസ് മസ്തിഷ്ക വീക്കത്തിന് കാരണമാവുകയും, കഠിനമായ ജലദോഷത്തിലേക്കും കൊമയിലേക്കും നീങ്ങുകയും തുടര്‍ന്ന് രോഗി മരണപ്പെടുകയും ചെയ്യും. രോഗം പ്രധാനമായും കുട്ടികളെ ബാധിക്കുന്നത്. 1965 ൽ പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി)-യിലെ രണ്ട് വൈറോളജിസ്റ്റുകൾ ആദ്യമായി ചണ്ഡിപുര വെസിക്കുലോവൈറസ് (സിഎച്ച്പിവി) കണ്ടെത്തിയത്. രോഗം ബാധിക്കുന്നവരില്‍ ഭൂരിഭാഗവും 14 വയസ്സിന് താഴെയുള്ള കുട്ടികളാണ്. 2014-ലാണ് ഗുജറാത്തില്‍നിന്നും അവസാനമായി വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് 5-നും 14-നും ഇടയിൽ പ്രായമുള്ള നാല് കുട്ടികൾ മരണപ്പെട്ടിരുന്നു.

കാരണങ്ങൾ

പ്രധാനമായും മണൽ ഈച്ചകളിലൂടെയും ചിലപ്പോൾ കൊതുകുകളിലൂടെയുമാണ് വൈറസ് പടരുന്നത്. വൈറസ് ന്യൂറോണുകളെ ബാധിക്കുകയും ന്യൂറോ ഡീജനറേഷന് കാരണമാവുകയും ചെയ്യുന്നുവെന്ന് മൃഗ പഠനങ്ങൾ വ്യക്തമാക്കുന്നു. മണൽ ഈച്ചകൾ കൂടുതലും മൺസൂൺ, പ്രീ മൺസൂൺ മാസങ്ങളിലാണ് സാധാരണ പ്രജനനം നടത്തുന്നത്. ഈ കാലത്തുതന്നെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. പെണ്‍ മണലീച്ചകളാണ് പ്രധാന വൈറസ് വാഹകര്‍. സെനഗൽ, നൈജീരിയ, ഇന്ത്യ എന്നിവിടങ്ങളിലെ സാൻഡ്‌ഫ്ലൈകളിലാണ് ഇതുവരെ ഈ വൈറസ് കണ്ടെത്തിയിട്ടുള്ളത്.

അടയാളങ്ങളും ലക്ഷണങ്ങളും

തലവേദന, വിറയല്‍, ഛർദ്ദി എന്നിവയ്ക്കൊപ്പം പെട്ടെന്നുള്ള കഠിനമായ പനിയുമാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ അബോധാവസ്ഥയിലേക്കും നീങ്ങിയേക്കാം. രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഡോക്ടർമാർ രക്തപരിശോധനയ്ക്ക് ശുപാർശ ചെയ്യുന്നു. പുണെയിലെ എൻ‌ഐ‌വി-യിലേക്ക് സാമ്പിളുകൾ അയയ്ക്കും. അവിടെനിന്നാണ് ചണ്ഡിപുര വൈറസിന്റെ സാന്നിധ്യമോ അഭാവമോ സ്ഥിരീകരിക്കുന്നത്. പരിശോധനാ ഫലങ്ങൾ ലഭിക്കാൻ 10 മുതൽ 15 ദിവസം വരെ സമയമെടുക്കും.

ചികിത്സ

പ്രത്യേകമായ മരുന്നൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാല്‍, അസുഖം സമയബന്ധിതമായി കണ്ടെത്തുകയും, ആശുപത്രിയിൽ പ്രവേശിക്കുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്‌താല്‍ ജീവൻ രക്ഷിക്കാന്‍ കഴിയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍