Top

ഒരൊറ്റ ഇഞ്ചക്ഷൻകൊണ്ട് ഹൃദയാഘാത സാധ്യത ക്രമാതീതമായി കുറക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍

ഒരൊറ്റ ഇഞ്ചക്ഷൻകൊണ്ട് ഹൃദയാഘാത സാധ്യത ക്രമാതീതമായി കുറക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍
ഒരൊറ്റ ഇഞ്ചക്ഷൻകൊണ്ട് ഹൃദയാഘാത സാധ്യത ക്രമാതീതമായി കുറക്കാന്‍ സാധിക്കുമെന്ന് അമേരിക്കയിലെ ഡോക്ടര്‍മാര്‍. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം അസാധാരണമാംവിധം തകരാറിലായ ആളുകളില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ജീന്‍ തെറാപ്പി നടത്തും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെടുന്നത് ഹൃദയാഘാതം മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 30-നും 40-നും ഇടക്ക് പ്രായമുള്ളവരില്‍ ഹൃദയാഘാതത്തിന് കാരണമാകുന്ന അപൂർവ്വ ജനിതക തകരാറുള്ള രോഗികളിലാകും ആദ്യ പരീക്ഷണം നടത്തുന്നത്. ചികിത്സ രോഗികൾക്ക് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കനായാല്‍ ആഗോള ചികിത്സാരംഗത്ത് അത് മറ്റൊരു വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും.

‘ഹൃദയാഘാതത്തിന് സാധ്യതയുള്ള ഏതൊരു മുതിർന്ന ആളിലും ഈ തെറാപ്പി അനുയോജ്യമായിരിക്കു’മെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ കാർഡിയോളജിസ്റ്റും ജനിതകശാസ്ത്രജ്ഞനുമായ സെകര്‍ കതിരേസൻ പറഞ്ഞു. ‘ജനിതക തകരാർ മൂലം ചെറുപ്പത്തിൽ തന്നെ ഹൃദയാഘാതം പിടിപെടുന്നവര്‍ക്ക് മാത്രമല്ല, മറ്റു പല കാരണങ്ങള്‍കൊണ്ടും ഹൃദയാഘാത സാധ്യതയുള്ളവര്‍ക്കും പ്രയോജനപ്പെടും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൃദയാഘാത സാധ്യതയുള്ള ആളുകൾ സാധാരണയായി പല തരത്തിലുള്ള മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. രക്തത്തിന്റെ കാട്ടി കുറക്കുന്നതിനുള്ള ബ്ലഡ് തിന്നെര്‍സ്(blood thinners), കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ, ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാക്കുന്ന ഗുളികകൾ തുടങ്ങി മിക്കവരും ആജീവനാന്തം മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിതരാകും. എന്നാല്‍ പുതിയ ജീന്‍ തെറാപ്പി പ്രാബല്യത്തില്‍ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ശാശ്വതമായൊരു പരിഹാരമാകുമെന്ന് ഡോക്ടര്‍മാര്‍ കണക്കുകൂട്ടുന്നു.

പാരമ്പര്യമായി എല്ലാവരിലും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുന്ന ഒരു കുടുംബമാണ് കതിരേസന്‍റെത്. അദ്ദേഹത്തിന്‍റെ സഹോദരനും അമ്മാവനും 42 വയസ്സായപ്പോഴേക്കും ഹൃദയാഘാതം മൂലം മരണപ്പെട്ടു. മരുന്നുകളും ചിട്ടയായ ജീവിതക്രമവും കൊണ്ടാണ് കതിരേസന്‍ തന്‍റെ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നത്. ഹാര്‍വാര്‍ഡിലും മസാച്യുസെറ്റ്സിലും ജോലിചെയ്ത പതിനഞ്ചു വര്‍ഷവും ഹൃദയാഘാത സാധ്യത കൂട്ടുന്നതിനോ കുറയ്ക്കുന്നതിനോ കാരണക്കാരായ ജീനുകളെ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം. തെറാപ്പ്യൂട്ടിക്സ് എന്ന ഒരു സംരംഭം തുടങ്ങിയാണ് കതിരേസന്‍ തീവ്ര പരീക്ഷണം മുന്നോട്ട് കൊണ്ടുപോയത്. ഗൂഗിള്‍ അടക്കമുള്ള വമ്പന്‍ കമ്പനികള്‍ നിക്ഷേപം നടത്താന്‍ തയ്യാറായി വന്നു. അതോടെയാണ് ത്വരിതഗതിയില്‍ പുതിയ കണ്ടെത്തലുകളിലേക്ക് എത്തിച്ചേരാന്‍ കതിരേസനും സംഘത്തിനും സാധിച്ചത്.

ഹൃദയത്തെത്തന്നെ ലക്ഷ്യം വെക്കുന്നതിനുപകരം, കരളിലെ ജീനുകളിലും  മാറ്റം വരുത്തി ‘മോശം കൊളസ്ട്രോൾ’ നിയന്ത്രണവിധേയമാക്കാന്‍ പുതിയ തെറാപ്പി സഹായകരമാകും. പ്രായം കൂടുംതോറും ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതും ഒഴിവാക്കാന്‍ സാധിക്കുമെന്നും കരുതുന്നു.

Read More: “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

Next Story

Related Stories