TopTop
Begin typing your search above and press return to search.

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ദന്തക്ഷയത്തിനു കാരണമായേക്കാം

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ദന്തക്ഷയത്തിനു കാരണമായേക്കാം

ആരോഗ്യകരമായ ഭക്ഷണക്രമവും ഭാരം കുറയ്ക്കലും ഡീ ടോക്‌സ് ട്രെന്‍ഡുകളും ഒരാളുടെ ദന്താരോഗ്യത്തെ ബാധിക്കുന്നതായി വിദഗ്ധര്‍. പല്ലിനു കേട് പറ്റി പല്ലെടുത്തു കളയേണ്ടി വരുന്ന, അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ എണ്ണവും അധികമാണെന്ന് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്തൊക്കെയാണ് ആരോഗ്യ രംഗത്തെ പുതിയ പ്രവണതകള്‍? ഉപദ്രവകരമല്ലാത്ത എന്ത് ശീലങ്ങളും ഭക്ഷണ ക്രമങ്ങളും ആണ് ദന്തക്ഷയം വരുത്തുന്നത്? ഇത് ഒഴിവാക്കാന്‍ എന്ത് ചെയ്യണം?

ചൂട് വെള്ളവും നാരങ്ങയും: ചൂട് വെള്ളവും നാരങ്ങയും കൊണ്ട് ദിവസം തുടങ്ങുന്നവരുടെ എണ്ണം ഇപ്പോള്‍ അധികമാണ്. തിളങ്ങുന്ന ചര്‍മത്തിനും വയറു കുറയാനും ഇത് ഉത്തമമാണ്. എന്നാല്‍ നാരങ്ങവെള്ളം പല്ലിലെ ഇനാമലിന് ദോഷം ചെയ്‌തേക്കാം. ചൂട് വെള്ളവും നാരങ്ങയും നല്ലത് തന്നെ. പക്ഷേ പല്ലിനു കേട് വരാതിരിക്കാന്‍ ഒരു സ്ട്രൊ ഉപയോഗിച്ചു കുടിക്കുന്നതാകും നല്ലത് എന്നു പോഷകാഹാര വിദഗ്ധര്‍ പറയുന്നു.

ഐസ് തിന്നാല്‍: ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി പാനീയങ്ങളില്‍ മിക്കവരും ഐസും ചേര്‍ക്കും. ഇത് നല്ലത് തന്നെ. എന്നാല്‍ ഐസ് വായിലിട്ടു കടിക്കുകയോ പൊട്ടിക്കുകയോ ചെയ്യരുത്. കാരണം അത് നിങ്ങളുടെ പല്ലിനു കേട് വരുത്തും.

ഗ്രീന്‍ ടീ: ആരോഗ്യമേകുന്ന ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നം. കലോറി ഇല്ല. ഫാറ്റ് ഇല്ല. ഗ്രീന്‍ ടീ എന്ന അതിശയം വളരെ വേഗമാണ് ജനസമ്മതി നേടിയത്. എന്നാല്‍ ഇത് പല്ലില്‍ കറ പിടിക്കാന്‍ കാരണമാകും. ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ വായില്‍മുഴുവന്‍ ആകാതെ നേരിട്ട് ഇറക്കാന്‍ ശ്രദ്ധിക്കുക.

പഴച്ചാറുകള്‍: പോഷകങ്ങളുടെയും നാരുകളുടെയും ഉറവിടമാണ് പഴങ്ങള്‍. ശരീര ഭാരം കുറയാനും ശരീരത്തിലെ വിഷാംശം നീക്കാനും എല്ലാം പഴച്ചാറുകള്‍ ഉപകരിക്കുന്നു. എന്നാല്‍ ഇവ ദന്താരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇനാമലിന്റെ നാശത്തിനും ദന്തക്ഷയത്തിനും ഇവ കാരണമാകുന്നു. പഴങ്ങളിലെ പ്രകൃതിദത്ത മധുരം പല്ലിലെ ഇനാമലിനെ ദ്രവിപ്പിക്കുന്നു. അങ്ങനെ ദന്തക്ഷയത്തിനു കാരണമാകുന്നു. പഴങ്ങളില്‍ അടങ്ങിയ പഞ്ചസാര ആയ ഫ്രക്ടോസ് പല്ലിനു കേട് വരുത്തുന്നു. വായിലെ ബാക്ടീരിയ മൂലമാണിത്. സ്‌ട്രോ ഉപയോഗിക്കുന്നതും പഴങ്ങളും പഴച്ചാറുകളും കഴിച്ച ശേഷം വെള്ളം കൊണ്ട് വായ കഴുകി ശുചിയാക്കുക എന്നതും പ്രധാനമാണ്.

മോണകളുടെ അനാരോഗ്യം: മധുരം കൂടുതല്‍ കഴിക്കുന്നത് മോണകളുടെ അനാരോഗ്യത്തിനും കാരണമാകും. പഞ്ചസാര കൂടുതല്‍ അടങ്ങിയ ഭക്ഷണം ഇന്‍സുലിന്റെ അളവ് കൂട്ടുകയും കാലക്രമേണ കൊളാജന്റെ ഘടനയ്ക്ക് മാറ്റം വരുത്തുകയും ചെയ്യും. പല്ലിനെ അതിന്റെ സ്ഥാനത്തുറപ്പിച്ചു നിര്‍ത്തുന്നത് കൊളാജെന്‍ നാരുകള്‍ ആയത്‌കൊണ്ട് കുറെ കാലം കഴിയുമ്പോള്‍ അത് മോണകളെ ബാധിക്കും. പല്ലിന്റെയും മോണകളുടെയും കേടുപാടുകള്‍ തടയാന്‍ പഴച്ചാറുകള്‍ സ്‌ട്രോ ഉപയോഗിച്ചു കുടിക്കണമെന്നും ഭക്ഷണശകലങ്ങളും ബാക്റ്റീരിയയും അകറ്റാന്‍ പല്ലു തേക്കുമ്പോള്‍ മോണയുടെ അടുത്തു വരെ തേക്കണമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ദുര്‍ഗന്ധമുള്ള ശ്വാസം: ഉയര്‍ന്ന അളവില്‍ മാംസ്യവും അന്നജം കുറവുള്ളതുമായ ഭക്ഷണം കഴിക്കുമ്പോഴും കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം ശ്വാസത്തിന് ദുര്‍ഗന്ധം അനുഭവപ്പെടാം. കൊഴുപ്പിനെ ദഹിപ്പിച്ചു കളയുന്ന കീറ്റോസിസ് എന്ന അവസ്ഥയില്‍ ശരീരം പുറത്തു വിടുന്ന കീറ്റോണ്‍സ് എന്ന രാസവസ്തുക്കള്‍ ആണ് വായ്‌നാറ്റത്തിന് കാരണം. വായ വൃത്തിയായി സൂക്ഷിച്ചാല്‍ വായ്‌നാറ്റം അകറ്റാം. അന്നജം അടങ്ങിയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കും മുന്‍പ് ഒന്നുകൂടി ആലോചിക്കൂ. കാരണം കീറ്റോസിസ് പൂര്‍ണമായും നിങ്ങളുടെ ഭക്ഷണത്തെ ആശ്രയിച്ചാണിരിക്കുന്നത് .

പോഷകങ്ങളുടെ അഭാവം: നിങ്ങള്‍ എന്ത് കഴിക്കുന്നു എന്ന് മാത്രമല്ല എന്ത് കഴിക്കാതിരിക്കുന്നു എന്നതും പ്രധാനമാണ്. പതിവായ ഭക്ഷണ നിയന്ത്രണം, കലോറി കുറയ്ക്കല്‍, ചില ഭക്ഷണങ്ങള്‍ ഒഴിവാക്കല്‍ ഇതെല്ലാം പോഷക കുറവിലേക്ക് നയിക്കും. നിയന്ത്രിതമായ ഭക്ഷണക്രമവും ദിവസം രണ്ട് ലിറ്റര്‍ വെള്ളം കുടിക്കുന്നതും അതോടൊപ്പം ഭക്ഷണത്തിലൂടെ ലഭ്യമാകാത്തവ സപ്ലിമെന്റുകളുടെ രൂപത്തില്‍ കഴിക്കുന്നതുമാണ് ആരോഗ്യത്തിന് മികച്ച മാര്‍ഗം.


Next Story

Related Stories