UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

ആയുസ്സ് പ്രവചിക്കാന്‍ സ്റ്റെയര്‍ ടെസ്റ്റ്; ഒരു മെഡിക്കല്‍ ഉപകരണത്തിന്റെയും സഹായമില്ലാതെ സ്വന്തമായി ചെയ്തുനോക്കാം!

ഒരു മെഡിക്കല്‍ ഉപകരണത്തിന്റെയും സഹായമില്ലാതെ വീട്ടില്‍ ചെയ്തുനോക്കാവുന്ന രീതിയാണിത്

ഹൃദ്രോഗം അല്ലെങ്കില്‍ ക്യാന്‍സര്‍ ഭീതി നിങ്ങള്‍ക്കുണ്ടോ? വീട്ടിലെ അല്ലെങ്കില്‍ ഓഫീസിലെ പടവുകള്‍ (സ്റ്റെയര്‍) അതിന് ഉത്തരം തരും.

യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളോജി (European Society of Cardiology)യുടേതാണ് പഠനം. മറ്റുള്ള അസുഖങ്ങള്‍ അപേക്ഷിച്ച് ഹൃദ്രോഗം, ക്യാന്‍സര്‍ എന്നീ രോഗങ്ങള്‍ നിങ്ങളെ ബാധിച്ചിട്ടുണ്ടോ അഥവാ ബാധിക്കാന്‍ സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാന്‍ സ്റ്റെപ്പുകള്‍ കയറുന്ന വേഗത ശ്രദ്ധിച്ചാല്‍ മതി.

ഒരു മെഡിക്കല്‍ ഉപകരണത്തിന്റെയും സഹായമില്ലാതെ വീട്ടില്‍ ചെയ്തുനോക്കാവുന്ന രീതിയാണിത്. നാല് പ്രാവശ്യം ഊര്‍ജസ്വലതയോടെ സ്റ്റെയര്‍ (12-13സ്റ്റെപ്പുകള്‍) കയറി ഇറങ്ങുക!

ആരോഗ്യമുള്ള ഒരാള്‍ക്ക് ഇത് ഒരു മിനുട്ടിനുള്ളില്‍ ചെയ്തുതീര്‍ക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.’വ്യായാമത്തിലൂടെ ഹൃദ്രോഗവും ക്യാന്‍സറും അകറ്റിനിര്‍ത്താമെന്ന വിശ്വാസത്തിന് കൂടുതല്‍ തെളിവുനല്കുകയാണ് ഈ പഠനം ചെയ്തതെന്ന് പ്രമുഖ ഹൃദ്രോഗവിദഗ്ധന്‍ ഡോ. ആന്‍ഡ്രൂ ഫ്രീമാന്‍ (Andrew Freeman- National Jewish Health).

‘ഹൃദ്രോഗസാധ്യതയുള്ള ഒരു വ്യക്തി ഡോക്ടറുടെ സഹായം ആവശ്യപ്പെട്ട് എത്തുമ്പോള്‍ ശസ്ത്രക്രിയ ഒഴിവാക്കാം, ദിനവും 12 സ്റ്റെപ്പുകള്‍ പല ആവൃത്തി കയറി ഇറങ്ങാമോ എന്നാണ് ഞങ്ങള്‍ ചോദിക്കുക’-ഡോ ഫ്രീമാന്‍ വ്യക്തമാക്കുന്നു.

ഹൃദ്രോഗി ആയൊരാള്‍ എത്രത്തോളം സ്റ്റെപ്പുകള്‍ കയറി ഇറങ്ങുമെന്നത് അയാളുടെ ആയുസ്സിന്റെ സൂചനയാണെന്നും ഡോ.ഫ്രീമാന്‍ പറയുന്നു.

ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ മാത്രമല്ല ക്യാന്‍സറിനെ തുരത്താനും വ്യായാമം മികച്ച മാര്‍ഗമാണെന്ന റിപ്പോര്‍ട്ടിനെ ശെരിവെക്കുന്നതാണിതെന്ന് ഡോ. ഫ്രീമാന്‍ പറയുന്നു.

ടെസ്റ്റില്‍ പരാജയപെട്ടാല്‍…?

‘പരാജയമാണ് ഏറ്റവും വലിയ പാഠം എന്ന് നമ്മള്‍ പഠിച്ചിട്ടുണ്ട്. അതുകൊണ്ട് സ്റ്റെയര്‍ ടെസ്റ്റ് റിസള്‍ട്ട് പരാജയമാണെങ്കില്‍ നിങ്ങള്‍ ഭയക്കരുത്. ഉടനെ ഡോക്ടറെ സമീപിക്കുക എന്നതാണ് ആദ്യം വേണ്ടത്. ഹൃദ്രോഗമടക്കം നിങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യത അങ്ങനെ തുടക്കത്തിലേ ഒഴിവാക്കുക’-ഡോ. ഫ്രീമാന്‍ പറയുന്നു. വാതം, മറ്റ് കാല്‍മുട്ട് സംബന്ധമായ പ്രശ്‌നങ്ങളെന്നിവയും ഈ ടെസ്റ്റിന് തടയിടാം. അതും തിരിച്ചറിയുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു.

വ്യായാമത്തിനോട് നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് തിരിച്ചറിയാനും ശരീരത്തിന്റെ ക്ഷമത വര്‍ധിപ്പിക്കാനും ഈ പരീക്ഷണം സഹായിക്കും.

ലക്ഷ്യം ‘ശ്വാസം പിടിച്ചുവെക്കല്‍’!

ശ്വാസം പിടിച്ചുവെക്കുന്നത് ഒഴിവാക്കണമെന്നാണ് സാധാരണ പറയുന്നത്. അതേസമയം ഡോ. ഫ്രീമാന്റെ അഭിപ്രായം വ്യത്യസ്തമാണ്.
‘എന്നെ സമീപിക്കുന്ന രോഗികള്‍ക്കുള്ള ഉപദേശം, ശ്വാസം പിടിച്ചുവെക്കാനുള്ള വ്യായാമവും ശ്രമവും ദിവസം അരമണിക്കൂര്‍ ചെയ്യണമെന്നതാണ്! ഇതിന്റെ ഫലം ആയുസ്സും ആരോഗ്യവുമാണ്. രോഗങ്ങളെ തുരത്താന്‍ വ്യായാമത്തോളം മികച്ച മാര്‍ഗമില്ല. അതിനാല്‍ തന്നെ ഈ വ്യായാമം നിങ്ങളെ ഉന്മേഷഭരിതരാക്കും. ശാരീരികമായി അത്തരം വ്യായാമത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ നീന്തല്‍ പരിശീലിച്ച് ഈ കഴിവ് നേടുന്നതും നല്ലതാണ്’-ഡോ.ഫ്രീമാന്‍

ബോട്ടം ലൈന്‍!

ഹൃദ്രോഗം,ക്യാന്‍സര്‍, ആയുസ്സ് എന്നിവ മുന്കൂട്ടി കാണാന്‍ ഈ ടെസ്റ്റിലൂടെ സാധിക്കും. പരാജയപ്പെട്ടാല്‍ രോഗസാധ്യതയാണ് മനസിലാകുന്നത്! തുടര്‍ന്ന് ശരീരത്തെ ആരോഗ്യമുള്ളതാക്കി മാറ്റുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍