TopTop
Begin typing your search above and press return to search.

"അവരുടയത്രയും ലൈക്ക് കിട്ടുന്നില്ല": ഫേസ്ബുക്കുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങൾ

അവരുടയത്രയും ലൈക്ക് കിട്ടുന്നില്ല: ഫേസ്ബുക്കുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങൾ

ഫേസ്‌ബുക്കില്ലാതെ ജീവിക്കാൻ പോലുമാകില്ല എന്ന അവസ്ഥയാണ് പലർക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഫേസ്‌ബുക്കിൽ കയറി നോട്ടിഫിക്കേഷനുകൾ നോക്കി തലേന്നത്തെ പോസ്റ്റുകൾക്ക് എത്ര ലൈക് കിട്ടി എന്ന് എണ്ണിത്തിട്ടപ്പെടുത്താതെ ഒരു മനസ്സമാധാനവും ഇല്ലാത്തവരുണ്ട്. ഇനി വിചാരിച്ച ലൈക്കുകൾ കിട്ടാതെ വന്നാൽ അന്നത്തെ ദിവസം തന്നെ പോക്കാണ്. ഇങ്ങനെ ഒരു ഫേസ്ബുക് അഡിക്റ്റാണോ നിങ്ങൾ? എങ്കിൽ ഈ സുപ്രധാന കണ്ടെത്തലുകൾ വായിക്കാതെ പോകരുത്. ഫേസ്ബുക് മായികലോകം നിങ്ങളുടെ മനസികാരോഗ്യത്തെയും ശരീരത്തെയും തന്നെ അപകടപ്പെടുത്തിയേക്കാം.

സ്വന്തം പ്രൊഫൈലിനെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് മിക്ക ആളുകളുടെയും മനസമാധാനം നഷ്ടപ്പെടുന്നത്. തന്റെ പ്രൊഫൈൽ മറ്റുള്ളവരെക്കാൾ മികച്ചതാണോ, മോശമാണോ, എഫ്ബി ലോകത്ത് തന്റെ സ്ഥാനം എന്ത് എന്നുള്ള ചിന്തകളാണ് എല്ലാവരെയും ആശങ്കപ്പെടുത്തുന്നത്. മറ്റുള്ളവരെക്കാൾ ലൈക്ക് കുറഞ്ഞുപോയോ, പോസ്റ്റുകൾ മോശമായോ, ഫോട്ടോ കാണാൻ ഭംഗിയില്ലേ എന്നൊക്കെയുള്ള ആവലാതികളാണ് നിങ്ങളുടെ ആരോഗ്യത്തെ തകർക്കാൻ പോകുന്നത്. ഈ തലമുറയിൽ മിക്കവാറും ആളുകളെയും പിരിമുറുക്കത്തിലാക്കുന്ന ഈ തോന്നലുകളെയാണ് സോഷ്യൽ കംപാരിസൺ എന്ന് പറയുന്നത്. സോഷ്യൻ മീഡിയകളിൽ ഇടപെടുന്നവരിൽ എല്ലാവരും തന്നെ തങ്ങളുടെ പ്രൊഫൈലിനെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നവരാണ്.

ഹെലിയോൺ ജേർണൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് സോഷ്യൻ കോംപരിസണെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്. ഫേസ്‌ബുക്ക് തങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമാണെന്നു വിചാരിക്കുന്നവരുടെ എണ്ണം ഇപ്പോൾ വളരെ അധികം വർധിച്ചിട്ടുണ്ട്. ഇക്കൂട്ടർ നിരന്തരം തന്റെ പ്രൊഫൈലിനെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് പതിയെ വിഷാദത്തിലേക്കെത്തുന്നു.

തിരഞ്ഞെടുത്ത 165 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുകൊണ്ടാണ് പഠനം നടത്തിയത്. ഇവരിൽ ഭൂരിഭാഗം പേരും സ്ത്രീകൾ ആയിരുന്നു. ഈ ഗ്രൂപ്പിൽ എല്ലാവരും തന്നെ തന്റെ ഫെസ്ബൂക് പ്രൊഫൈൽ സുഹൃത്തുക്കളുടേതുമായി താരതമ്യം ചെയ്യാറുള്ളവരും , വിചാരിച്ചത്ര റീച്ച് ലഭിക്കാത്തതിൽ ആശങ്കപ്പെടുന്നവരുമാണ്. ഫേസ്ബുക് ഉപയോഗം, സമയം, വിഷാദം, സംതൃപ്തി, താരതമ്യത്തിന്റെ സ്വഭാവം ,ശാരീരികാരോഗ്യം, ആകുലത, തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു തയ്യാറാക്കിയ ചോദ്യങ്ങളാണ് സർവേയിൽ ഉണ്ടായിരുന്നത്.

മറ്റുള്ളവരുടെ പ്രൊഫൈലുമായി തന്റേതിനെ താരതമ്യം ചെയ്യുന്നതിന് രണ്ട് തലങ്ങളുണ്ട്. ചിലർ തങ്ങളുടെ പോസ്റ്റുകളും ഫോട്ടോകളും മറ്റുള്ളവരെക്കാൾ മികച്ചതാണെന്ന് കരുതുന്നു. വേറെ ചിലർ തന്റെ ഫേസ്ബുക് സുഹൃത്തുക്കൾ തങ്ങളെക്കാൾ മികച്ചവരാണെന്നു ചിന്തിക്കുകയും ചെയ്യുന്നു. ആദ്യ കൂട്ടർ കൂടുതൽ ആത്മവിശ്വാസമുള്ളവരായതിനാൽ ഫേസ്ബുക് ഉപയോഗത്തിലൂടെ അവരുടെ മനോനിലയ്ക്ക് തകരാറൊന്നുമുണ്ടാകില്ലെന്നും , രണ്ടാമത്തെ കൂട്ടർ ഫേസ്ബുക് ഉപയോഗം മൂലം നിരാശയിലായിപ്പോകും എന്നൊക്കെയായിരിക്കും സാമാന്യ ധാരണ. എന്നാൽ കാര്യങ്ങൾ ഇത്രയും ലളിതമല്ല. രണ്ട് കൂട്ടർക്കും ഭീകര മാനസികാരോഗ്യ പ്രശനങ്ങൾ ഉണ്ടയേക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഫേസ്‌ബുക്ക് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന തോന്നലുകളെയും ഇവിടുന്നു കിട്ടുന്ന സന്ദേശങ്ങളെയും ഓരോ വ്യക്തിയും എങ്ങെനയാണ് വ്യാഖ്യാനിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് പ്രശനങ്ങൾ കിടക്കുന്നത്. സർവേയിൽ പങ്കെടുത്ത എല്ലാവരും തന്നെ തന്റെ ഫേസ്ബബുക് ഇടപെടലുകളിൽ ആത്മവിശ്വാസം ഉള്ളവരാണ്. എങ്കിലും നീണ്ട നേരത്തെ സൈബർ മീഡിയ ഉപയോഗം ഇവ രുടെ മാനസിക നിലയെ അസ്വസ്ഥതപ്പെടുത്താറുണ്ടെന്നാണ് പഠനം സ്ഥാപിക്കുന്നത്. ഈ മാനസികപ്രശനങ്ങൾ പിന്നീട് ശാരീരികാസ്വാസ്ഥ്യങ്ങളായി മാറുന്നതായി പലർക്കും അനുഭവം ഉണ്ട്.

ഫേസ്‍ബുക്കിന് ഇന്ന് മനുഷ്യ ജീവിതത്തിൽ എടുത്തു പറയണ്ട സ്വാധീനമാണുള്ളത്. ജീവിത നിലവാരത്തെയും ചിന്തകളെയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും തന്നെ ഫേസ്‍ബുക്കിന് മാറ്റിമറിക്കാനാകുന്നുണ്ട്. അമിതമായി ഫേസ്ബുക് ഉപയോഗിക്കുന്നവർക്ക് അവരവരുടെ ശാരീരികാവസ്ഥകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും നല്ല ധാരണയുണ്ടെന്നും വേണ്ട രീതിയിൽ അവർ തന്നെ ഇടപെട്ട് താരതമ്യവും ഡിപ്രഷനും ഒഴിവാക്കുകയാണ് വേണ്ടതെന്നും പഠനതലവൻ ബ്രിഡ്‌ജറ്റ് ഡിപ് നിർദേശിക്കുന്നുണ്ട്.


Next Story

Related Stories