UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ടൈപ്പ് 1 പ്രമേഹരോഗികൾക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

പ്രമേഹത്തിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കാം

ടൈപ്പ് 1 പ്രമേഹരോഗികൾക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത പ്രമേഹമില്ലാത്തവരെക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട്‌. ഉയർന്ന രക്തസമ്മർദ്ദം, മാനസികസമ്മർദ്ദം, അനാരോഗ്യകരമായ കൊളെസ്ട്രോൾ എന്നിവയുള്ളവരിൽ സാധ്യത വർധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഉയർന്ന കൊളെസ്ട്രോളും രക്തസമ്മർദ്ദവുമുള്ള ചെറുപ്പക്കാർ ഹൃദ്രോഗസാധ്യത എങ്ങനെ ഒഴിവാക്കണമെന്നും പീഡിയാട്രിക് ഡയബെറ്റിസ്‌ മാസികയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.

കൗമാരക്കാരോടും അവരുടെ മാതാപിതാക്കളോടും ചർച്ച നടത്തി ജോസ്ലിൻ ഡയബെറ്റിസ് സെന്റർ, കൗമാരക്കാരായ രോഗികൾക്കുള്ള ആരോഗ്യനിബന്ധനകൾ ആദ്യം തയ്യാറാക്കി. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതും അവ തുടരുന്നതുമാണ് ആദ്യത്തെ ഘട്ടമെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പ്രൊഫ. കാറ്റ്സ് (Kattz) വ്യക്തമാക്കുന്നു.

ഉയർന്ന രക്തസമ്മർദത്തെ കുറിച്ച് കൗമാരക്കാരോട് സംസാരിക്കുമ്പോൾ, ഇടയ്ക്കിടെ അനുഭവപ്പെടുന്ന തലവേദന മാത്രമാകും അവർക്ക് തിരിച്ചറിയാനാകുക. ഭാവിയിൽ ഹൃദയസംബന്ധമായ പ്രശ്നം വരാനുള്ള ആദ്യ സാധ്യത ഇവിടെ തുടങ്ങുന്നു.ഒരിക്കൽ രോഗംവന്നാൽ നിയന്ത്രിക്കാനാകില്ലെന്ന മനസികാവസ്‌ഥയാണ് പലപ്പോഴും കൗമാരക്കാർക്കെന്നും പ്രൊഫ. കാറ്റ്സ് പറയുന്നു. ഈ ചിന്തകളിൽ നിന്നും അവരെ മോചിപ്പിക്കലാണ് ആദ്യം ചെയ്യേണ്ടതെന്നും വ്യക്തമാക്കുന്നു. ഉദാഹരണത്തിന് ഭാരം കുറയ്ക്കുക, അല്ലെങ്കിൽ കൂടുതൽ ഉറപ്പുള്ള ശരീരം നേടുക, ഉന്മേഷമുള്ള ചർമ്മം സ്വന്തമാക്കുക എന്നിങ്ങനെ പല കാര്യങ്ങളും അവരെ ആരോഗ്യപരമായി ഉണർത്തിയേക്കാം. കൗമാരപ്രായത്തിലെ മറ്റുള്ള ആശങ്കകളെല്ലാം വ്യക്തികേന്ദ്രീകൃതമാണ്.

ഓരോ വ്യക്തിക്കും അവരവരുടെ ശാരീരികാവസ്‌ഥ കണക്കിലെടുത്തുള്ള ഭക്ഷണം, ആരോഗ്യശ്രദ്ധ, വ്യായാമം എന്നിങ്ങനെ നിരവധി കാര്യങ്ങൾ നിർദ്ദേശിക്കണം.പ്രത്യേകിച്ച് വ്യായാമം. ഹൃദയസംബന്ധമായ അസുഖമുള്ളവർ അതീവ ശ്രദ്ധയോടെവേണം വ്യായാമം ചെയ്യാൻ. ഒരു സ്പോർട്സ് ടീമിൽ ചെയ്യുന്ന പതിവ് വ്യായാമങ്ങൾ അല്ലെങ്കിൽ ആരോഗ്യത്തിന് അനുസരിച്ച് ജിം എന്നിവയാണ് ഏറ്റവും നല്ലത്.

ടൈപ്പ് 1 ഡയബെറ്റിസ് ബാധിതരായ 22 കൗമാരക്കാരും 25 മാതാപിതാക്കളുമായി നടത്തിയ അഭിമുഖങ്ങളിലാണ് പ്രശ്നങ്ങൾ കൃത്യമായി പഠിച്ചത്. രോഗങ്ങളോട് കൗമാരക്കാരുടെയും മാതാപിതാക്കളുടെയും സമീപനം രണ്ട് വിധത്തിലാണ്. മരുന്ന് കഴിക്കുന്നതിൽ വരെ ഈ വ്യത്യാസം പ്രകടമാണത്രെ.

പാർശ്വഫലങ്ങളാണ് മാതാപിതാക്കളുടെ ആശങ്ക. പ്രായമുള്ളവർ മരുന്ന് കഴിക്കുന്നതിനും കൗമാരക്കാർ കഴിക്കുന്നതിനും ഒരേ ഗുണവും ദോഷവുമാണെന്ന ധാരണയാണ് രക്ഷിതാക്കളെ അലട്ടുന്നത്. അത്രയും സമ്മർദ്ദം രോഗികളായ ഇവരുടെ മക്കളെ ബാധിക്കുന്നില്ലന്നാണ് വിലയിരുത്തൽ. ഹൃദയാരോഗ്യത്തിന് ആവശ്യമായ ശീലങ്ങൾ എന്ന വിഷയത്തിൽ ഒരു പഠനം നടത്തുകയാണ് സംഘം ഇപ്പോൾ. ടൈപ്പ് 1 ഡയബെറ്റിസ് രോഗികളും അനുബന്ധ ഹൃദ്രോഗവുമാണ് പ്രധാന വിഷയങ്ങൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍