TopTop
Begin typing your search above and press return to search.

'ഐ.എം.എ നമ്മുടെ ആരോഗ്യം': മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഐ.എം.എ നമ്മുടെ ആരോഗ്യം: മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള 'ഐ.എം.എ നമ്മുടെ ആരോഗ്യം' അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നതായി ഐ.എം.എ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മറും സ്റ്റേറ്റ് സെക്രട്ടറി ഡോ. എന്‍. സുല്‍ഫിയും അറിയിച്ചു.

ആരോഗ്യസംബന്ധിയായ വിഷയങ്ങളെ ആസ്പദമാക്കി കേരളത്തിലെ മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനം/ലേഖന പരമ്പര/ റിപ്പോര്‍ട്ട് എന്നിവയും കേരളത്തിലെ ദൃശ്യമാധ്യമങ്ങളില്‍ പ്രക്ഷേപണം ചെയ്ത പരിപാടികളുമാണ് അവാര്‍ഡിന് പരിഗണിക്കുക. 2017 ഒക്ടോബര്‍ 1-നും 2018 സെപ്തംബര്‍ 30-നും ഇടയ്ക്കുള്ള കാലയളവില്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം നടത്തുകയോ ചെയ്തവക്കാണ് അവാര്‍ഡ്.

കൂടാതെ വാട്‌സ്ആപ്പ്, ഫേസ് ബുക്ക്, ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നീ സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള ആരോഗ്യ സംബന്ധിയായ മികച്ച പോസ്റ്റിന് മികച്ച സയന്റിഫിക് ഓണ്‍ലൈന്‍ പോസ്റ്റ് അവാര്‍ഡും ഉണ്ടായിരിക്കുന്നതാണ്. ഓരോ വിഭാഗത്തിനും അമ്പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

2018 നവംബര്‍ 11-ന് കൊല്ലത്ത് നടക്കുന്ന ഐ.എം.എയുടെ 61-ാമത് വാര്‍ഷിക സമ്മേളനത്തില്‍വെച്ച് മുഖ്യാതിഥി അവാര്‍ഡുകള്‍ നല്‍കുന്നതാണ്. അവാര്‍ഡിന് അപേക്ഷിക്കുന്ന പത്ര മാധ്യമപ്രവര്‍ത്തകര്‍ പത്രത്തിന്റെ 5 കോപ്പികള്‍ വീതവും ദൃശ്യമാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ പ്രസ്തുത പ്രോഗ്രാമിന്റെ സി.ഡിയുടെ 5 കോപ്പികളും ഓണ്‍ലൈന്‍ പോസ്റ്റ് അവാര്‍ഡിനുള്ളവര്‍ ഓണ്‍ലൈന്‍ പോസ്റ്റിന്റെ സി.ഡിയുടെ 5 കോപ്പികളും 2018 ഒക്ടോബര്‍ 15-ന് മുമ്പ് ലഭിക്കത്തക്കവിധം ചീഫ് എഡിറ്റര്‍, നമ്മുടെ ആരോഗ്യം, ഐ.എം.എ സ്റ്റേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ആനയറ പി.ഒ, തിരുവനന്തപുരം-29 എന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്.

ഓണ്‍ലൈന്‍ പോസ്റ്റ് അവാര്‍ഡിനുള്ളവര്‍ ഓണ്‍ലൈന്‍ പോസ്റ്റിന്റെ സി.ഡിയുടെ 5 കോപ്പികള്‍ അയക്കുന്നതോടൊപ്പം imamediaawards2018@gmail.com എന്ന അഡ്രസ്സിലേക്ക് മെയില്‍ ചെയ്യേണ്ടതുമാണ്.


Next Story

Related Stories