ഹെല്‍ത്ത് / വെല്‍നെസ്സ്

332.5 കിലോഗ്രാം ഭാരമുള്ള ഡിന്നി സ്റ്റോൺ ഉയര്‍ത്തുന്ന രണ്ടാമത്തെ വനിതയായി ഓസ്‌ട്രേലിയൻ നേഴ്സ് ലെയ്‌ഗ് ഹോളണ്ട് കീന്‍

1979ൽ ജാന്‍ ടോഡാണ് ഈ കല്ലുകൾ ഉയർത്തിയ ആദ്യ വനിത

ഡിന്നി സ്റ്റോൺ (Dinnie Stone) എന്ന് അറിയപ്പെടുന്ന രണ്ട് ഗ്രാനൈറ്റ് കല്ലുകൾ. ഭാരം 332.5 കിലോഗ്രാം. 1953ൽ ഇവയുടെ കണ്ടെത്തലിന് ശേഷം ഇതുവരെ കല്ലുകൾ ഉയർത്താനായത് 90 പുരുഷന്മാർക്ക്! അബെർദീൻഷീറി(Aberdeenshire)ലെ പൊട്ടാർച്ച് പാലത്തിലൂടെ 1860ൽ ഡൊണാൾഡ് ഡിന്നി (Donald Dinnie) ആണ് ഈ കല്ലുകൾ എത്തിച്ചത്. അങ്ങനെ ഡിന്നി സ്റ്റോൺ എന്ന പേരും വീണു. കഥ അത്രമാത്രം. ഇനി കാര്യമാണ്. 1979ൽ ഒരേ ഒരു സ്ത്രീ ഈ കല്ലുകൾ ഉയർത്തി. ജാൻ ടോഡ് (Jan Todd) കുറിച്ച ആ ചരിത്രത്തിനു 40 വർഷങ്ങൾക്കിപ്പുറം ഓസ്‌ട്രേലിയൻ സ്വദേശിനി ഹോളണ്ട് കീൻ തുടർച്ച ഒരുക്കി.

ജീവിതത്തിലെ തന്നെ ഏറ്റവും വലിയ മുഹൂർത്തമായി ഹോളണ്ട് ഇതിനെ വിലയിരുത്തുന്നു. “കല്ലുകൾ ഉയർത്താനായാൽ അതൊരു ചരിത്രമാകും. ഒരുക്കി കിട്ടിയത് അത്രയും പൊസിറ്റീവ് ആയ അന്തരീക്ഷവും. കഠിനാധ്വാനത്തിലൂടെ ആ ചരിത്രത്തിന്റെ ഭാഗമായി”- 29കാരിയുടെ ആത്മവിശ്വാസമുള്ള വാക്കുകൾ.

ലക്ഷ്യം വെക്കണം

ഓസ്‌ട്രേലിയയിൽ നേഴ്സ് ആയ ഹോളണ്ട് കീനിന് പ്രേരണ നൽകിയത് മാതാപിതാക്കളുടെ ജീവിതമാണ്. ഭാരോദ്വഹനം ഏറെ ഇഷ്ടപ്പെട്ടിരുന്ന അവർ 14 വയസുള്ളപ്പോൾ ഹോളണ്ടിനെ ജിമ്മിൽ അയച്ചു. കഴിഞ്ഞ വർഷമായിരുന്നു ഈ കല്ലുകൾ ഉയർത്താൻ അവർ ആദ്യം ശ്രമിച്ചത്. അമ്മയും രണ്ടാനച്ഛൻ ലാൻസും ഒപ്പം നിന്നു. 2009ൽ ഡിന്നി സ്റ്റോൺ ഉയർത്തി ചരിത്രംകുറിച്ച വ്യക്തിയാണ് ലാൻസ്. ആദ്യശ്രമം വിജയിച്ചില്ലെങ്കിലും മികച്ചതായിരുന്നു. വളരെ വർഷങ്ങൾ വൈകാതെ വിജയിക്കാനാകുമെന്ന പ്രതീക്ഷയും ഹോളണ്ടിന് അന്ന് ലഭിച്ചു.

സംരക്ഷണം; പരിപാലനം

ആദ്യത്തെ വെല്ലുവിളി തന്നോട് തന്നെ വേണം. ശേഷം അത് സംരക്ഷിക്കണം. ആദ്യത്തെ ശ്രമം പരാജയപ്പെട്ടേക്കാം; അവിടെ അവസാനിക്കരുത് ശ്രമങ്ങൾ. പ്രതീക്ഷയുണ്ടായിരുന്നു ഈ കല്ലുകൾ ഉയർത്താനാകുമെന്ന്. ട്രെയിനിങ് നന്നായി ചെയ്തു. ഒരുപക്ഷെ ഇക്കുറി പരാചയപ്പെട്ടിരുന്നെങ്കിലും അടുത്തവർഷം വീണ്ടും ശ്രമിക്കുമായിരുന്നു-ഹോളണ്ട്

കൃത്യത; പ്രതീക്ഷ

“ഡിന്നി സ്റ്റോണുകളു(Dinnie Stone)ടെ മാതൃകയിൽ കുറച്ച് റിങ്ങുകൾ വാങ്ങി ആദ്യം. അവയിൽ ഭാരം നിറച്ച് ഗാരേജിൽ എത്തിച്ചു. ആഴ്ചയിൽ മൂന്നോ നാലോ തവണ റിങ്ങുകൾ പരിശീലിക്കും. സ്ത്രീകളായ ഭാരോദ്വഹകരുടെ പ്രതിഛായ സമൂഹത്തിൽ മാറിവരുന്നുണ്ട്. പുരുഷശരീരവും സ്വഭാവവും ഉള്ളവരാണ് പൊതുവെ സ്ത്രീകളായ ഭാരോദ്വഹകർ എന്നാണ് ധാരണ. ശരീരം ആരോഗ്യമുള്ളതായിരിക്കുക. മനസ്സിനും ഉറപ്പ് വേണം”-ഹോളണ്ട് കീനിന്റെ ഉപദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍