TopTop

സസ്യാഹാരികള്‍ക്ക് സന്തോഷവാര്‍ത്ത!

സസ്യാഹാരികള്‍ക്ക് സന്തോഷവാര്‍ത്ത!
ബോസ്റ്റണില്‍ (Boston) നടന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂട്രീഷന്റെ (American Society of Nutrition) യോഗം സസ്യാഹാരത്തിന്റെ ഗുണമേന്മകള്‍ കൂടുതല്‍ തെളിവുകളോടെ വ്യക്തമാക്കുന്നു. ആരോഗ്യപരമായി നിരവധി പ്രയോജനങ്ങളാണ് സസ്യാഹാരപ്രേമികള്‍ക്ക് ലഭിക്കുന്നതെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.

അമേരിക്കയില്‍ ഇപ്പോള്‍ സസ്യാഹാരത്തിനാണ് മുന്‍തൂക്കം. കൂടുതല്‍ പേര്‍ പ്ലാന്റ് ബേസ്ഡ് ഡയറ്റിലേക്ക് മാറുന്നതായാണ് ന്യൂട്രീഷന്‍ സൊസൈറ്റിയുടെ കണ്ടെത്തല്‍. ഇതില്‍ 6% വീഗന്‍ ഡയറ്റ് പിന്തുടരുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2014-ല്‍ വെറും 1% മാത്രമായിരുന്നു അമേരിക്കയിലെ വീഗനുകളുടെ കണക്ക്.

സസ്യാഹാരപ്രിയരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ് യു.എസ്, ജര്‍മ്മനിയില്‍ ജനസംഖ്യയുടെ പകുതിയിലേറെ വ്യക്തികള്‍ മാംസാഹാരം നന്നേ കുറച്ചവരാണ്.

നെതര്‍ലന്റ്, ബ്രസീല്‍, യു.എസ് രാജ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പുതിയ പഠനം നടന്നത്. വെജിറ്റേറിയന്‍ ആഹാരരീതി പിന്തുടരുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ആരോഗ്യമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷെ, ലഭ്യമാകുന്ന പച്ചക്കറിയുടെ ഗുണമേന്മയെ ആശ്രയിച്ചാണിതെന്നും വ്യക്തമാക്കുന്നു.

ഈ രംഗത്തെ വിദഗദ്ധര്‍ ഉള്‍പ്പെടെ നിരവധി പേരുടെ വിലയിരുത്തലുകള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടിന് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ആരോഗ്യരംഗം പറയുന്നുണ്ടെങ്കിലും ഇവയെ പ്രാഥമിക വിലയിരുത്തലായി മാത്രമാണ് ഇപ്പോള്‍ കണക്കാക്കിവരുന്നത്.

വെജിറ്റേറിയന്‍ ഡയറ്റും ഹൃദയാരോഗ്യവുംനെതര്‍ലന്റ്സില്‍ 6000 പേരുടെ ഡയറ്റ് ചാര്‍ട്ടാണ് പഠനത്തിന് വിധേയമാക്കിയത്. മൃഗക്കൊഴുപ്പിനേക്കാള്‍ സസ്യങ്ങളില്‍ നിന്നുള്ള കൊഴുപ്പ് ശരീരത്തിലേക്കെത്തുവര്‍ക്ക് ഹൃദ്രോഗസാധ്യത വളരെ കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ബ്രസീലില്‍ 4500 പേരില്‍ നടത്തിയ പഠനത്തിലും ഈ കണ്ടെത്തല്‍ ആവര്‍ത്തിക്കപ്പെടുകയാണ്. സസ്യാഹാരികള്‍ക്ക് ഹൃദ്രാഗസാധ്യത മറ്റുള്ളവരേക്കാള്‍ 60% കുറവാണെന്ന് ഗവേഷകസംഘം കണ്ടെത്തി.

പടിഞ്ഞാറന്‍ ഏഷ്യന്‍ വംശജര്‍ നിരവധിയുള്ള യു.എസില്‍ നടത്തിയ പഠനത്തില്‍, പ്രമേഹത്തിനെയും ഹൃദ്രോഗത്തെയും ചെറുക്കാന്‍ വെജിറ്റേറിയന്‍ ഡയറ്റാണ് നല്ലതെന്ന് കണ്ടെത്തി.

വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്ന സൗത്ത് ഏഷ്യക്കാര്‍ക്കുള്ള ഗുണങ്ങള്‍

1.അരക്കെട്ടിന് വിസ്തൃതി കുറവ്

2.ആമാശയക്കൊഴുപ്പ് കുറവ്
3.കുറഞ്ഞ കൊളസ്ട്രോള്‍
4.പ്രമേഹരോഗസാധ്യത കുറവ്
5.കുറഞ്ഞ ബോഡി മാസ് ഇന്‍ഡക്സ്

കൂടാതെ ശരീരഭാരക്കുറവും കുറഞ്ഞ മരണനിരക്കും വെജിറ്റേറിയന്‍ ഡയറ്റ് ശീലമാക്കിയയവരുടെ ഗുണങ്ങളായി ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷണത്തിന്റെ ഗുണമേന്മ പ്രധാനമാണ്

ഹാര്‍വാര്‍ഡ്(harvard) സര്‍വ്വകലാശാല നടത്തിയ, സമാനമായ മറ്റൊരു പഠനത്തില്‍ ആരോഗ്യമുള്ള സസ്യാഹാരവും കുറഞ്ഞ ശരീരഭാരവും തമ്മില്‍ ബന്ധമുണ്ടോ എന്നാണ് പരിശോധിച്ചത്.

നാല് വര്‍ഷമെടുത്ത് 1,25,000 വ്യക്തികളുടെ വിവരങ്ങള്‍ പരിശോധിച്ചു. ധാന്യങ്ങള്‍, നട്ട്സ്, പഴം, പച്ചക്കറി തുടങ്ങിയവ ശീലമാക്കിയവരില്‍ അമിതഭാരം ഒരു പ്രശ്നമല്ലെന്നാണ് വിലയിരുത്തലുണ്ടായത്.

30,000 പേരുടെ ഡയറ്റ് ചാര്‍ട്ട് ഉള്‍പ്പെടുത്തി അമേരിക്കയില്‍ നടത്തിയ മറ്റൊരു പഠനത്തിലും ഇതേ കണ്ടെത്തലുകളുണ്ടായി. മാത്രമല്ല, മാംസാഹാരികളെക്കാള്‍ 30% കുറഞ്ഞ മരണനിരക്കും ഇവരുടെ സവിശേഷതയായി ഈ പഠനം ചൂണ്ടിക്കാട്ടി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
http://www.azhimukham.com/health-studying-too-much-can-make-you-short-sighted/

http://www.azhimukham.com/health-the-importance-of-sex-education-in-school-for-women-especially-by-anu-chandra/

http://www.azhimukham.com/health-remarkable-therapy-beats-terminal-breast-cancer/

http://www.azhimukham.com/health-veganism-vs-vegetarianism-whats-the-difference/

http://www.azhimukham.com/health-seven-ways-to-prevent-skin-cancer/

Next Story

Related Stories