ഹെല്‍ത്ത് / വെല്‍നെസ്സ്

ശ്വസനവും ഓര്‍മ്മശക്തിയും തമ്മില്‍ ബന്ധമുണ്ടോ?

മൂക്കിലൂടെ ശ്വസിക്കുന്നവര്‍ക്ക് ഓര്‍മ ശക്തി വര്‍ധിക്കുമെന്നാണ് നിഗമനം

മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ ദീര്‍ഘശ്വാസം എടുക്കുന്നത് ഗുണം ചെയ്യും. എളുപ്പത്തില്‍,ഒപ്പം ഏറ്റവും ഗുണം ചെയ്യുന്ന തരത്തില്‍ എല്ലാവരും ഉപയോഗിക്കുന്നതാണ് ഈ ടെക്‌നിക്ക്. അതേസമയം ഇത് മനസിന്റെ തോന്നലാണോ ശാസ്ത്രീയമായി ഗുണം ചെയ്യുന്നതാണോ എന്നത് എപ്പോഴും തര്‍ക്കവിഷയമായിരുന്നു.ന്യൂയോര്‍ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ശ്വസന ഗതിയും ഓര്‍മശക്തിയും തമ്മില്‍ ബന്ധമുണ്ട്.

മൂക്കിലൂടെ ശ്വാസമെടുക്കുന്നത് ഓര്‍മകളെ ഉദ്വീപിക്കുമത്രേ! വായ വഴി ശ്വാസമെടുക്കുമ്പോള്‍ ഓര്‍മശേഷിയ്ക്ക് മാറ്റം വരുന്നുണ്ടോ എന്ന പരീക്ഷണമാണ് സ്റ്റോക്ക്‌ഹോമിലെ വിവിധ ഗവേഷകര്‍ ചേര്‍ന്ന് പിന്നീട് നടത്തിയത്. 24 പുരുഷന്മാരും 24 സ്ത്രീകളുമടങ്ങുന്ന സംഘമാണ് ഗവേഷണങ്ങള്‍ക്കായി തയ്യാറായത്. വിവിധ ഗന്ധമുള്ള വസ്തുക്കള്‍ നിറച്ച 12 ചെറിയ കുപ്പികള്‍ ഇവര്‍ക്ക് നല്‍കി. ഒരിക്കല്‍ ശ്വസിച്ച ഗന്ധം ഓര്‍മയില്‍ വെച്ച് ഒരു മണിക്കൂര്‍ ശാന്തമായിരിക്കാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം വായയിലൂടെ ശ്വസിക്കാന്‍ ആവശ്യപ്പെട്ടു.

മൂക്കിലൂടെ ശ്വസിക്കുന്ന പ്രക്രിയ ആവര്‍ത്തിക്കാന്‍ ആയിരുന്നു രണ്ടാമത്തെ നിര്‍ദേശം. നേരത്തെ ശ്വസിച്ചതും പുതിയ ചില കുപ്പികളും നല്‍കി. നേരത്തെ ശ്വസിച്ച ഗന്ധം തിരിച്ചറിയാനായത് ആദ്യറൗണ്ടില്‍ മൂക്കിലൂടെ ശ്വസിച്ചവര്‍ക്കാണ്. മൂക്കിലൂടെ ശ്വസിക്കുന്നവര്‍ക്ക് ഓര്‍മ ശക്തി വര്‍ധിക്കുമെന്നാണ് നിഗമനം. കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ (Karolinska Institute) ഗവേഷകനായ ആര്‍ട്ടിന്‍ അര്‍ഷാമിയന്‍ (Artin Arshamian) ആണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

‘ആധികാരികമായ നിഗമനമാണ്. പക്ഷെ തെളിവുകളും പഠനങ്ങളും കൂടുതല്‍ ആവശ്യമാണ്. ശ്വസനരീതിയും തലച്ചോറും തമ്മില്‍ ബന്ധമുണ്ട്. പക്ഷെ ബന്ധമുണ്ടെന്നതിനപ്പുറം കൂടുതല്‍ വിശദീകരിക്കാന്‍ നിലവിലെ പഠനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഓര്‍മ്മയെ സഹായിക്കാന്‍ ശ്വസനഗതിക്ക് ആകുമെന്ന നിഗമനം ഉറപ്പിക്കുകയാണ് ഈ പഠനം ചെയ്തത്’- പ്രൊഫ.ആര്‍ട്ടിന്റെ വാക്കുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍