ഹെല്‍ത്ത് / വെല്‍നെസ്സ്

കേരളത്തില്‍ അഞ്ചിലൊന്ന് പേരും അമിത സമ്മര്‍ദ്ദവും പ്രമേഹവുമുള്ളവര്‍: പഠനറിപ്പോര്‍ട്ട്

Print Friendly, PDF & Email

18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ശരാശരി മൂന്നിലൊന്ന് പേര്‍ ഹൈപ്പര്‍ ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ട്. അഞ്ചിലൊന്ന് പേര്‍ പ്രമേഹവും.

A A A

Print Friendly, PDF & Email

അമിത സമ്മര്‍ദ്ദവും പ്രമേഹവുമടക്കം കേരളത്തില്‍ പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ ജീവിതശൈലീ രോഗങ്ങള്‍ കൂടുകയാണെന്ന് പഠനറിപ്പോര്‍ട്ട്. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ അച്യുതമേനോന്‍ സെന്ററാണ് പഠനം നടത്തിയത്. കേരളത്തിലെ പകര്‍ച്ച വ്യാധികളല്ലാത്ത അസുഖങ്ങളെക്കുറിച്ചുള്ളതാണ് പഠന റിപ്പോര്‍ട്ട്. 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ശരാശരി മൂന്നിലൊന്ന് പേര്‍ ഹൈപ്പര്‍ ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ട്. അഞ്ചിലൊന്ന് പേര്‍ പ്രമേഹവും.

ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന മാനദണ്ഡപ്രകാരമാണ് സര്‍വേ നടത്തിയത്. 14 ജില്ലകളിലായി 12,000 പേരെയാണ് സാമ്പിളായി എടുത്തത്. 45നും 69നും ഇടയില്‍ പ്രായമുള്ളവരില്‍ 68 ശതമാനം പേരും പ്രമേഹമുള്ളവരോ പ്രമേഹത്തിന്റെ ആരംഭ ലക്ഷണങ്ങള്‍ ഉള്ളവരോ ആണ്. ഇക്കാര്യത്തില്‍ ബോധവത്കരണവും തടയാന്‍ ആവശ്യമായ നടപടികളും കേരളത്തില്‍ വളരെ കുറവാണെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. വിദ്യാഭ്യാസമുള്ളവരില്‍ പോലും വലിയൊരു വിഭാഗം ഇത്തരം പ്രശ്‌നങ്ങളെക്കറിച്ച് ബോധമുള്ളവരല്ല. പുരുഷന്മാരില്‍ നാലില്‍ ഒന്ന് പേര്‍ ഏതെങ്കിലും തരത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരും 30 ശതമാനം പേര്‍ മദ്യം കഴിക്കുന്നവരുമാണ്. അമിത സമ്മര്‍ദ്ദവും പ്രമേഹവുമെല്ലാം സമ്പന്ന വര്‍ഗത്തിന്റേയും മധ്യവര്‍ഗത്തിന്റേയും പ്രശ്‌നങ്ങളാണെന്ന ധാരണ തെറ്റാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരിലും പ്രമേഹം വലിയ തോതിലുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍