ഹെല്‍ത്ത് / വെല്‍നെസ്സ്

പ്രിയങ്ക ചോപ്രയുടെ ഫിറ്റ്‌നസ് രഹസ്യം പുറത്ത്!

ശരീരത്തിന് ഇത്രയും വഴക്കമുള്ള താരങ്ങള്‍ അപൂര്‍വ്വമാണെന്ന് മേരി കോം എന്ന ചിത്രത്തിന് വേണ്ടി പ്രിയങ്കയെ പരിശീലിപ്പിച്ച സമിര്‍ ജൗറ..

Avatar

അഴിമുഖം

‘Fitness Secrets of the Stars’ എന്ന പേരില്‍ രാം കമല്‍ മുഖര്‍ജിയും ദേവയാനി ജി. ഘോഷും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകം ബോളിവുഡ് താരങ്ങളുടെ ഫിറ്റ്‌നസ് സീക്രട്ടുകളാണ് ആരാധകരിലേക്ക് എത്തിച്ചത്. ഹൃത്വിക് റോഷന്‍, ആമിര്‍ ഖാന്‍, ബിപാഷ ബസു, ടൈഗര്‍ ഷ്‌റോഫ്, ഷഹിദ് കപൂര്‍, പ്രിയങ്ക ചോപ്ര എന്നിങ്ങനെ നീളുന്നു ആ പട്ടിക.

ദിവസേനയുള്ള വര്‍ക്കൗട്ടിന് പുറമെ കൃത്യമായ ഡയറ്റ് ചാര്‍ട്ടും ഈ താരങ്ങള്‍ക്കുണ്ട്. ഇവരുടെ ആഹാര -ആരോഗ്യ ശീലങ്ങളില്‍ നിന്ന് മറ്റുള്ളവര്‍ പ്രചോദനം ഉള്‍ക്കൊള്ളണമെന്ന സന്ദേശമാണ് പ്രസാധകര്‍ പങ്കുവെച്ചത്. പുസ്തകത്തിലെ ‘Priyanka Chopra_Bold & Beautiful ‘ എന്ന പേജില്‍, പ്രിയങ്ക ചോപ്രയുടെ ഫിറ്റ്‌നസ് സീക്രട്ട് ഇങ്ങനെ വെളിപ്പെടുത്തുന്നു-

യോഗയാണ് പ്രിയങ്കയുടെ ശക്തി. ആരോഗ്യത്തിനും സൗന്ദര്യത്തിനും യോഗയേക്കാള്‍ മികച്ച മരുന്നില്ലെന്നാണ് പ്രിയങ്ക പറയുന്നത്. പേശികള്‍ക്ക് ആകാരവും കരുത്തും നിലനിര്‍ത്താന്‍ യോഗ മാത്രം മതി!

സന്ധികള്‍ക്ക് ഉറപ്പും,വാതരോഗത്തില്‍ നിന്ന് മുക്തിയും യോഗ ഉറപ്പ് തരും. യോഗയിലെ വിവിധ ആസനങ്ങള്‍ ശീലിക്കുന്നത് സുഷുമ്‌നാ നാഡിയുടെ വഴക്കത്തിനും നല്ലതാണ്.

ശരീരഭാരം കുറച്ച് അത് നിലനിര്‍ത്താന്‍ ഇഷ്ടപ്പെടുന്ന പ്രിയങ്കക്ക് അതിനുള്ള മാര്‍ഗം യോഗയും അതോടൊപ്പം, കൃത്യമായ ഡയറ്റുമാണ്. ആഴ്ചയില്‍ നാല് ദിവസം ഒരു മണിക്കൂര്‍ വീതം ജിമ്മില്‍ ചെലവിടുന്ന താരം പ്രാണായാമവും മെഡിറ്റേഷനും ദിവസേന ഉന്മേഷം പകരുമെന്നും പറയുന്നു.

ശരീരത്തിന് ഇത്രയും വഴക്കമുള്ള താരങ്ങള്‍ അപൂര്‍വ്വമാണെന്ന് മേരി കോം എന്ന ചിത്രത്തിന് വേണ്ടി പ്രിയങ്കയെ പരിശീലിപ്പിച്ച സമിര്‍ ജൗറയുടെ സാക്ഷ്യപ്പെടുത്തലും പുസ്തകത്തിലുണ്ട്.

പ്രിയങ്കയുടെ ഫിറ്റ്‌നസ് ടിപ്പ്‌സ്:

1. വര്‍ക്കൗട്ടിനിടെ നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ വെള്ളം ധാരാളം കുടിയ്ക്കണം

2. വീട്ടിലുണ്ടാക്കിയ ഭക്ഷണം കൂടുതലായി കഴിക്കുക. പഴവും പച്ചക്കറിയും ധാരാളം ഉള്‍പ്പെടുന്ന ഡയറ്റ് ചാര്‍ട്ട് ശീലിക്കുക

3. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിവതും ഒഴിവാക്കുക

4. ഇഷ്ട വിഭവങ്ങളോട് കൊതിയുള്ള കൂട്ടത്തിലാണോ? അത് വേണ്ടാന്നു വെക്കണ്ട. ആഴ്ച്ചയില്‍ ഒരിക്കല്‍ കഴിച്ചോളൂ (ശരീരഭാരം വര്‍ധിക്കുന്നില്ലെങ്കില്‍ മാത്രം)

5. യോഗ – ശരീരത്തിനും മനസിനും

സൗദി യുവതി കാറോടിക്കുന്നത് ഫോര്‍മുല വണ്‍ കാര്‍ റേസിലേക്ക്

 

നഷ്ടമായ ശബ്ദത്തിന് പകരം പുതിയതായി നിര്‍മ്മിച്ച ശബ്ദവുമായി റേഡിയോ ജേണലിസ്റ്റ്!

എഴുന്നേറ്റുനിന്ന് കയ്യടിക്കൂ, ലസ്റ്റ് സ്റ്റോറീസിന്; ആ മധ്യവര്‍ഗ കുടുംബങ്ങളുടെ കിടപ്പുമുറികളുടെ അടഞ്ഞ വാതിലുകള്‍ തുറന്നതിന്

പോണ്‍ സ്റ്റാറുകളായി സ്വയം അവരോധിക്കുന്ന കൌമാരക്കാരെ, താര സംഘടനയുടെ വാതില്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു

ജനപ്രിയ നായകനു വേണ്ടി ജനപ്രിയ നായകനാല്‍ എഴുതപ്പെട്ട ഒരു തിരക്കഥ!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍