TopTop
Begin typing your search above and press return to search.

സ്തനാര്‍ബുദത്തെ തോല്‍പ്പിച്ച തെറാപ്പി

സ്തനാര്‍ബുദത്തെ തോല്‍പ്പിച്ച തെറാപ്പി

90 ബില്യണ്‍ ക്യാന്‍സര്‍ - കില്ലര്‍ പ്രതിരോധ കോശങ്ങള്‍ രോഗിയുടെ ശരീരത്തിലേക്ക് കടത്തിവിടുക! മൂന്ന് മാസം മാത്രം ആയുസ് പറഞ്ഞ ജൂഡി പെര്‍ക്കിന്‍സ് (Judy Perkins) എന്ന വീട്ടമ്മ, ഈ തെറപ്പി നടത്തി രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ആരോഗ്യവതിയായ് ജീവിക്കുക!

യു എസ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ തെറപ്പി പരീക്ഷണഘട്ടം കഴിയുമ്പോഴേക്കും ക്യാന്‍സര്‍ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് സാധ്യത. ഫ്‌ളോറിഡ സ്വദേശിനിയായ ജൂഡിയ്ക്ക് സ്തനാര്‍ബുദം വളരെ വൈകിയാണ് കണ്ടെത്താനായത്. സാധാരണ ഗതിയിലുള്ള ട്രീറ്റ്‌മെന്റുകള്‍ ഫലിക്കാത്ത ഘട്ടമെത്തിയിരുന്നു.

ടെന്നിസ് ബോള്‍ വലിപ്പത്തിലുള്ള ട്യൂമറുകള്‍ കരളിലും തുടര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ക്യാന്‍സര്‍ പടരാന്‍ തുടങ്ങി. ഈ തെറാപ്പി തുടങ്ങി ഒരാഴ്ചക്കകം മാറ്റങ്ങള്‍ തനിക്ക് അനുഭവപ്പെട്ട് തുടങ്ങിയതായി ജുഡി പറഞ്ഞിരുന്നു. രണ്ടാഴ്ച കൂടി കാത്തിരിക്കണമായിരുന്നു കൃത്യമായ റിപ്പോര്‍ട്ടിന്. തെറാപ്പിക്ക് ശേഷമുള്ള ആദ്യ സ്‌കാനിംഗ് റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ മെഡിക്കല്‍ സ്റ്റാഫ് ഞെട്ടി. ജൂഡിക്ക് ചുറ്റും അവര്‍ തുള്ളിച്ചാടി. പൂര്‍ണ്ണമായി രോഗം ജൂഡിയെ വിട്ടു പോകുന്നതായ് മെഡിക്കല്‍ റിപ്പോര്‍ട്ടും സ്ഥിരീകരിച്ചു.

കടലില്‍ കയാക്കിംഗ് വിനോദത്തിലേര്‍പ്പെടുന്ന ഇന്നത്തെ ജൂഡിയെ തിരികെ നല്‍കിയത് ഈ പരീക്ഷണ ട്രീറ്റ്‌മെന്റ് ആയിരുന്നു.

ലിവിങ് തെറാപ്പി

ലോകത്തിലെ തന്നെ പ്രമുഖമായ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ വികസിപ്പിച്ചതാണ് ഈ ''ലിവിങ് ട്രഗ് ' (Living Drug). രോഗിയുടെ ശരീര കോശങ്ങളില്‍ നിന്നാണ് ഈ മരുന്ന് വികസിപ്പിക്കുന്നത്. സങ്കല്‍പ്പിക്കാവുന്നതിനപ്പുറം ഒരു വ്യക്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ട്രീറ്റ്‌മെന്റ് ആണിതെന്ന് ശസ്ത്രക്രിയാ വിദഗ്ധന്‍ Dr. Steven Rosenberg വ്യക്തമാക്കുന്നു.

ഇന്നും പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ചികിത്സ. കടുതല്‍ ടെസ്റ്റുകള്‍ ഉള്‍പ്പെടെ നടത്തേണ്ടതുണ്ട്. വൈകാതെ ലോകരാജ്യങ്ങള്‍, ഈ ചികിത്സാരീതി അംഗീകരിക്കുമെന്നും ഡോ.സ്റ്റീവന്‍ പ്രതീക്ഷിക്കുന്നു. ജൂഡിയില്‍ കണ്ടെത്തിയ 62 ജനിതക പ്രശ്‌നങ്ങളില്‍ നാലെണ്ണം ആയിരുന്നു ആക്രമണകാരികള്‍. ശ്വേതരക്താണുക്കള്‍ ഈ അവസ്ഥയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കുന്നത്. സ്വന്തം ശരീരകോശങ്ങള്‍ ഉപയോഗപ്പെടുത്തിയ ചികിത്സാരീതി, ശ്വേതരക്താണുക്കള്‍ക്ക് ബലം പകരുമെന്നാണ് കണ്ടെത്തല്‍.

49 വയസ്സുള്ള രോഗിയില്‍ ഇത്തരത്തില്‍ 90 ബില്യണ്‍ മരുന്ന് കുത്തിവെച്ചു. പ്രതിരോധ ശക്തിക്കുള്ള മരുന്നിന് പുറമെയാണിത്.

മാതൃകയായേക്കാവുന്ന ചികിത്സാ രീതി

ഒരു രോഗിയില്‍ നിന്നുള്ള ചികിത്സാ റിപ്പോര്‍ട്ടാണിത്. പഠനങ്ങള്‍ ഇനിയും നടക്കാനിരിക്കുന്നു. ക്യാന്‍സര്‍ ചികിത്സ വെല്ലുവിളി നിറഞ്ഞതാണ്. പക്ഷെ, പ്രയോജനം ലഭിക്കണമെങ്കില്‍ രോഗികള്‍ ആത്മവിശ്വാസത്തോടെ ഈ ചികിത്സക്ക് തയ്യാറാകണം. 'ഏത് തരം ക്യാന്‍സറിനും ഈ മരുന്ന് പരീക്ഷണം വിജയം കാണുമെന്നാണ് പ്രതീക്ഷ. പക്ഷെ പരീക്ഷണ ഘട്ടം കഴിയുന്നത് വരെ ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്'- ഡോ.റോസന്‍ ബര്‍ഗ് (Rosenberg)

വിജയം നേടാനായാല്‍ വിപ്ലവമാകാന്‍ സാധ്യതയുള്ള ചികിത്സാരീതിയാണിത്. മറ്റേത് ട്രീറ്റ്‌മെന്റിനേക്കാളും പ്രയോജനകരം ' - ഡോ.റോസന്‍ ബര്‍ഗ്. നേച്ചര്‍ മെഡിസിന്‍ മാസികയാണ് ഈ വിവരങ്ങള്‍ പ്രസിദ്ധികരിച്ചത്. 'ലോകോത്തര നിലവാരമുള്ള ചികിത്സ''യെന്ന് വിവിധ രംഗത്തെ വിദഗ്ധര്‍ ഇതേക്കുറിച്ച് അവകാശപ്പെടുന്നു.


Next Story

Related Stories