ഹെല്‍ത്ത് / വെല്‍നെസ്സ്

സെല്‍ഫി ഭ്രാന്തന്മാരെ സൂക്ഷിക്കുക! നിങ്ങള്‍ക്ക് ‘സെല്‍ഫി റിസ്റ്റ്’ എന്ന അസുഖം പിടിപ്പെടാം

ഒക്ടോബർ 2011  മുതൽ നവംബർ 2017  വരെ 259  പേരാണ് അശ്രദ്ധമായി സെൽഫി എടുത്തത് കൊണ്ട് മാത്രം മരണപ്പെട്ടത് എന്നാലോചിക്കുമ്പോൾ ഇത് അത്ര ചെറിയ കളിയല്ല എന്ന് മനസ്സിലാക്കാനാകും.  

സെൽഫി ഇല്ലാതെ എന്ത് ആഘോഷം അല്ലെ..? ആഘോഷങ്ങളെ ഇപ്പോൾ ആഘോഷങ്ങളാക്കുന്നത്  തന്നെ സെൽഫികളാണ്. എന്നാൽ അടുത്ത തവണ ചരിഞ്ഞും വളഞ്ഞും ഒക്കെ നിന്ന് സെൽഫി എടുക്കുമ്പോൾ ഓർത്തോ. സൈബർ യുഗത്തിന്റെ സന്തതിയായ “സെൽഫി റിസ്റ്റ്” എന്ന അവസ്ഥ നിങ്ങൾക്കും വന്നേക്കാം. ഓരോ സെൽഫിയും നിങ്ങളെ നോവിപ്പിക്കുന്നതിനു മുൻപ് കരുതി തന്നെ ഇരിക്കണം. തുടർച്ചയായി ഫോൺ ഒരേ കയ്യിൽ ഒരേ സ്ഥാനത്ത് സെൽഫി എടുക്കാനായി പിടിക്കുന്ന നിരവധി പേർക്കാണ് കൈയ്ക്ക് സമാന രീതിയിലുള്ള  വേദന സ്ഥിതീകരിച്ചത്. ഈ അവസ്ഥ ഇപ്പോൾ “സെൽഫി റിസ്റ്റ് ” എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്.

ഇത് കാർപ്പൽ ടണൽ സിൻഡ്രോമിന്റെ ഒരു വകഭേദമാണ്. കൈയുടെ മണിബന്ധത്തിൽ ശക്തമായ വേദന, തരിപ്പ്, മരവിപ്പ് തുടങ്ങിയവയാണ്  ഇതിന്റെ ലക്ഷണങ്ങൾ. ഫോൺ നേരെയോ ഉയർത്തിയോ കുറെ സമയം പിടിച്ചു കൊണ്ട് നിൽക്കേണ്ടി വരുന്നത് മൂലമാണ് ഇത്തരത്തിൽ പേശികൾക്ക് വേദനയുണ്ടാകുന്നത്. സെൽഫി റിസ്റ്റിനെക്കുറിച്ചുള്ള ഈ അന്വേഷണ ഫലങ്ങൾ ഐറിഷ് മെഡിക്കൽ ജേർണൽ പുറത്തുവിട്ടു.  നിരവധി ആളുകൾക്ക് ഇതിനോടകം തന്നെ സെൽഫി റിസ്റ്റ് എന്ന അവസ്ഥയുണ്ടെന്നാണ് ഫോക്സ് ന്യൂസ് അന്വേഷണത്തിൽ തെളിയുന്ന വസ്തുത.

രാകേഷ് റോഷന്റെ രോഗത്തെ കുറിച്ച് കൂടുതലറിയാം..

ഡിജിറ്റൽ കാലഘട്ടത്തിൽ സാഹസികത പ്രദർശിപ്പിക്കാനുള്ള ഒരു ഉപാധികൂടിയായി സെൽഫികൾ മാറുന്നുണ്ട്. ഉയരണങ്ങളിൽ നിന്നോട് മാറ്റ് അപകടകരമായ സ്ടലങ്ങളിൽ നിന്നുകൊണ്ടോ സെൽഫികൾ എടുക്കുന്നത് നിരവധിപേരുടെ ജീവനാണ് അപഹരിച്ചിട്ടുള്ളത്. വാഹമോടിക്കുമ്പഴും മറ്റും സെൽഫി എടുക്കുമ്പോഴുള്ള അപകടങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ നാം നിത്യേനെ കാണാറുള്ളതാണ്.  സെൽഫി എടുത്ത് രക്തസാക്ഷികൾ ആയവരുടെ എണ്ണം കേട്ടാൽ ഞെട്ടിപ്പോകും.

ഒക്ടോബർ 2011  മുതൽ നവംബർ 2017  വരെ 259  പേരാണ് അശ്രദ്ധമായി സെൽഫി എടുത്തത് കൊണ്ട് മാത്രം മരണപ്പെട്ടത് എന്നാലോചിക്കുമ്പോൾ ഇത് അത്ര ചെറിയ കളിയല്ല എന്ന് മനസ്സിലാക്കാനാകും.  സെൽഫി മരണങ്ങളുമായി ബന്ധപ്പെട്ട 2018  ലെ പഠനങ്ങൾ  പ്രകാരം ഏറ്റവുമധികം മരണങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ  ഒന്ന് ഇന്ത്യയാണ്. പാക്കിസ്ഥാൻ, യു എസ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള മരണങ്ങൾ വളരെ കൂടുതലാണ്.

ആണുങ്ങളെ പോലെ ജീവിക്കാന്‍ ഉപദേശിക്കുന്ന സമൂഹം ലോകത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍; പഠന റിപ്പോര്‍ട്ട്

ഇനി നിങ്ങൾ നിങ്ങളെ തന്നെ പകർത്തി ആസ്വദിക്കുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ, ഇതുമൂലം  മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്ന് പ്രത്യേകം കരുതിയിരിക്കേണ്ടതുണ്ട്.  കൈക്ക് വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ പടമെടുപ്പ് അപ്പോൾ തന്നെ നിർത്തുക . നിങ്ങളുടെ തുടർന്നുള്ള സെൽഫികളും മനോഹരമാകട്ടെ..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍