TopTop

എള്ളുണ്ട; ചില്ലുഭരണയിലെ ഗൃഹാതുരത്വം മാത്രമല്ല, ആര്‍ത്തവപ്രശ്‌നങ്ങള്‍ തൊട്ട് കാന്‍സര്‍ വരെ തടയും

എള്ളുണ്ട; ചില്ലുഭരണയിലെ ഗൃഹാതുരത്വം മാത്രമല്ല, ആര്‍ത്തവപ്രശ്‌നങ്ങള്‍ തൊട്ട് കാന്‍സര്‍ വരെ തടയും
മധുരവും ആരോഗ്യത്തെ കുറിച്ചുള്ള ആവലാതികളും എല്ലായ്‌പ്പോഴും ഒന്നിച്ചു പോകണമെന്നില്ല. ബേക്കറികളില്‍ ലഭിക്കുന്ന മധുരപലഹാരങ്ങളിലെ പഞ്ചസാരയുടേയും നെയ്യിന്റെയും ഒക്കെ കൂടിയ അളവ് ശരീരത്തിന് ഒട്ടും നല്ലതുമല്ല. ആരോഗ്യത്തെ മോശമായി ബാധിക്കാതെ തന്ന് മധുരം അകത്താക്കാനുള്ള വഴിയാണ് എള്ളുണ്ട!

എള്ളുണ്ടയിട്ട് വച്ച ചില്ലുഭരണികള്‍ ഒരു നാട്ടിന്‍പുറ ഗൃഹാതുരത്വമാണ്. നാലുമണി പലഹാരമായും മിഠായിക്ക് പകരമായും ഒക്കെ കുട്ടികളുടെ പ്രിയമധുരം. ചോക്കളേറ്റുകളുടെയും പുതിയ തരം പലഹാരങ്ങളുടേയും വരവോടെ ഒരല്‍പം മങ്ങലേറ്റിരുന്നെങ്കിലും പോഷക സമൃദ്ധമായ മധുരം എന്ന നിലയില്‍ എള്ളുണ്ട പഴയ പ്രതാപം വീണ്ടെടുത്തു കഴിഞ്ഞു. സ്ത്രീകളുടെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ മുതല്‍ കുഞ്ഞുങ്ങളിലെ വിളര്‍ച്ച വരെയുള്ള പ്രശ്‌നങ്ങളില്‍ എള്ളുണ്ടക്ക് പരിഹാരമുണ്ട്.

ഭാരം കുറക്കാന്‍ നിരാഹാര സമരം വേണ്ട
പട്ടിണി കിടന്ന് ഭാരം കുറക്കുന്നത് പലപ്പോഴും മണ്ടന്‍ തീരുമാനമാണ്. ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ മറ്റ് പല രോഗാവസ്ഥകളിലേക്കും എത്തിക്കാനേ ഇത് സഹായിക്കൂ. വണ്ണം കുറയ്ക്കാന്‍ കൃത്യമായ ഒരു ഡയറ്റ് പ്‌ളാന്‍ ഉണ്ടാക്കാം. ഇതില്‍ എള്ളുണ്ട ഉള്‍പ്പെടുത്തിയാല്‍ കൊഴുപ്പിനെ ഉരുക്കിക്കളയുന്ന പണി അത് ഏറ്റുകൊള്ളും.

ത്വക്ക് തിളങ്ങും
സിങ്കിനാല്‍ സമ്പുഷ്ടമാണ് എള്ളുണ്ട. ഇത് ത്വക്കിന്റെ യുവത്വം നിലനിര്‍ത്തുകയും നല്ല തിളക്കം നല്‍കുകയും ചെയ്യും.

കാന്‍സറിനെ തടയാം
എള്ളുണ്ടയില്‍ വലിയ തോതില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും രോഗങ്ങളെ തടയുകയും ചെയ്യും. ഫൈബറിന്റെ കലവറയാണ് എള്ള്. രക്തത്തിലെ കൊളസ്‌ട്രോള്‍ കുറച്ച് ഹൈപ്പര്‍ ടെന്‍ഷനെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

സ്ത്രീകള്‍ക്ക് ഹെല്‍ത്തി കാപ്‌സ്യൂള്‍
ഓരോ പ്രായത്തിലുള്ള സ്ത്രീകളും കടന്ന് പോകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ഒറ്റ മൂലിയാണ് എള്ളുണ്ട. ശര്‍ക്കരയും എള്ളും കൂടിയുള്ള മിശ്രിതം ഇരുമ്പിനാല്‍ സമ്പന്നമാണ്. ഇത് ഗര്‍ഭിണികള്‍ക്കും കൗമാരക്കാര്‍ക്കും ഉണ്ടാകുന്ന വിളര്‍ച്ച, ഇരുമ്പിന്റെ കുറവ് എന്നിവ പരിഹരിക്കും. ആര്‍ത്തവ വിരാമത്തിന് ശേഷം ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ഉണ്ടാകുന്നതിനെ നിയന്ത്രിക്കാനും സഹായിക്കും.

ക്രമമല്ലാത്ത ആര്‍ത്തവത്തിന് രാവിലെ വെറും വയറ്റില്‍. എള്ളും ശര്‍ക്കരയും കഴിക്കുന്നത് നല്ലതാണ്. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ച് ആര്‍ത്തവ ചക്രം ക്രമപ്പെടുത്തും.

എല്ലിനും നല്ലത്
കോപ്പര്‍ പോലുള്ള സൂക്ഷമ മൂലകങ്ങളും എള്ളിലുണ്ട്. ഇത് റുമാറ്റോയ്ഡ്, ആര്‍െ്രെതറ്റിസ് തുടങ്ങിയവക്ക് ആശ്വാസം നല്‍കും. ഓസ്റ്റിയോപൊറോസിസ് രോഗികള്‍ക്ക് ഇതിലെ കാത്സ്യം ഗുണപ്രദമാണ്.

കറുപ്പും വെളുപ്പും എള്ള് ഒരേപോലെ ആണെങ്കിലും കറുത്ത എള്ളില്‍ ഫൈബറിന്റെ അംശം കൂടുതലാണ്. എള്ള് വറുത്ത് പൊടിച്ച് തേങ്ങയും ശര്‍ക്കര ഉരുക്കിയതും ചേര്‍ത്ത് ഉരുട്ടിയെടുത്താല്‍ വീട്ടില്‍ തന്നെ സ്വാദിഷ്ടമായ എള്ളുണ്ട തയ്യാറാക്കാം.

Next Story

Related Stories